മലപ്പുറം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന കെ എം അഹ്മദിന്റെ ഫോട്ടോ ഇനി വൈദ്യര് സ്മാരകത്തിലും. മാപ്പിള സാഹിത്യത്തിനും പൊതുസാഹിത്യ രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു കെഎം അഹ്മദെന്ന് ട്രസ്റ്റ് ചെയര്മാന് ടി.കെ. ഹംസ അഭിപ്രായപ്പെട്ടു. ചിത്രം അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎം അഹ്മദിന്റെ മാപ്പിള സാഹിത്യത്തോടുള്ള താത്പര്യം അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും ടി.കെ. ഹംസ പറഞ്ഞു. വി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വിച്ചു. മാപ്പിളപ്പാട്ട്, മാപ്പിള സാഹിത്യം, മാപ്പിള ചരിത്രം തുടങ്ങിയ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച എസ്.എ. ജമീല്‍, സി.എ. അബൂബക്കര്‍, കെ.ജി. ഉണ്ണീന്‍, ഡോ: സി.കെ. കരീം, മുള്ളൂര്‍ക്കര സി.വി. ഹംസ മൗലവി, ബി.കെ. അലി മൗലവി എന്നിവരുടെ ചിത്രങ്ങളും വൈദ്യര്സ്മാരകത്തില് അനാഛാദനം ചെയ്തു.
മുഹ്യദ്ദീന് മാല ബി.എം. സുഹ്റ പ്രകാശനം ചെയ്തു. സിദ്ദീഖ് താമരശ്ശേരി ഏറ്റുവാങ്ങി. മാപ്പിള രാമായണം സി.ഡി. ഡോ: കെ.കെ. മുഹമ്മദ് അബ്ദുല്‍ð സത്താര്‍ പ്രകാശനം ചെയ്തു. അബു ത്വാഹിര്‍ ഏറ്റുവാങ്ങി. ബഷീര്‍ ചുങ്കത്തറ, ഡോ: ഹുസൈന് രണ്ടത്താണി, റസാഖ് പയമ്പ്രോട്ട്, ബാവ മുസ്ലിയാര് കൈപ്പുറം, കെ.എന്‍.എസ്. മൗലവി, ഇഖ്ബാല്‍ കോപ്പിലാന്‍ പ്രസംഗിച്ചു. കെ.എം. അഹ്മദിന്റെ ഭാര്യ വി.എം. സുഹ്റയും കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.