Curfew | കലാപം രൂക്ഷം: ശ്രീലങ്കയില്‍ രാത്രി 8 മണി മുതല്‍ 9 മണിക്കൂര്‍ കര്‍ഫ്യൂ
May 16, 2022, 16:47 IST
കൊളംബോ: (www.kasargodvartha.com) കലാപം രൂക്ഷമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സര്‍കാര്‍ തിങ്കളാഴ്ച രാത്രി എട്ടുമണി മുതല്‍ ചൊവ്വാഴ്ച പുലര്‍ചെ അഞ്ചുമണിവരെ ഒമ്പതുമണിക്കൂര്‍ നേരം കര്‍ഫ്യൂ ഏര്‍പെടുത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ദ്വീപ് രാഷ്ട്രത്തില്‍ ക്രമസമാധാനം തിരികെ കൊണ്ടുവരാന്‍ അധികാരികള്‍ ശ്രമിക്കുന്നതിനിടെ, 230 ഓളം പേര്‍ അറസ്റ്റിലായതായി ശ്രീലങ്കയിലെ ഡെയ്ലി മിറര്‍ പത്രം റിപോര്‍ട് ചെയ്തു. ഇതില്‍ 68 പേര്‍ റിമാന്‍ഡ് ചെയ്തവരാണ്.
ദ്വീപ് രാഷ്ട്രം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തിങ്കളാഴ്ച പൂര്‍ണ വിശദീകരണം നല്‍കുമെന്ന് പുതുതായി അധികാരമേറ്റ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഞായറാഴ്ച പറഞ്ഞു.
തകര്‍ചയിലായ ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് റനിലിനെ പ്രധാനമന്ത്രിയായി നിയമിച്ചത്.
പരമ്പരാഗത പാര്‍ലമെന്ററി രാഷ്ട്രീയത്തിന് അതീതമായ കക്ഷിരഹിത സര്‍കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെയും പാര്‍ടിയെയും അദ്ദേഹം ക്ഷണിച്ചു. രാജ്യത്തെ അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ചര്‍ച ചെയ്യാനും പഴയപടിയാക്കാനും ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്ന് വിക്രമസിംഗെ ഞായറാഴ്ച ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിലൊക്കെ തന്റെ സര്‍കാര്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുനൈറ്റഡ് നാഷനല്‍ പാര്‍ടി നേതാവ് റനില്‍ വിക്രമസിംഗെ വ്യാഴാഴ്ച രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്തതായി ആരോപിക്കപ്പെടുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ, പുതിയ മന്ത്രിസഭയിലേക്ക് നാല് മന്ത്രിമാരെ നിയമിച്ചു.
രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാമ്പത്തിക അസ്ഥിരതയെ നേരിടാന്‍ ദേശീയ സര്‍കാര്‍ രൂപീകരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളോടും കൈകോര്‍ക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭ്യര്‍ഥിക്കുന്നതിനാല്‍ കൂടുതല്‍ മന്ത്രിമാരെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Keywords: Sri Lanka to impose 9-hour curfew from 8 pm today amid raging violence, News, Politics, Report, Trending, Curfew, Top-Headlines, World.