വെള്ളക്കെട്ട് ഒഴിയുന്നില്ല; മൊഗ്രാല്‍ ഗാന്ധിനഗര്‍, നാങ്കി തീരപ്രദേശം പകര്‍ച്ചവ്യാധി ഭീതിയില്‍
Jul 22, 2019, 16:28 IST
മൊഗ്രാല്‍: (www.kasargodvartha.com 22.07.2019) നാങ്കി കടപ്പുറത്തെയും, ഗാന്ധി നഗറിലെയും വെള്ളക്കെട്ടിന് പരിഹാരമായില്ല. 25 ഓളം വീടുകള്‍ക്കു ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്ന തിനാല്‍ പ്രദേശം പകര്‍ച്ചവ്യാധി ഭീതിയിലാണ്. കക്കൂസ് മാലിന്യ കുഴികളില്‍ വെള്ളം നിറഞ്ഞൊഴുകുകയാണ്. ഇത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൊപ്പളം അംഗന്‍വാടി കെട്ടിടത്തിനും വെള്ളക്കെട്ട് ഭീഷണിയായിട്ടുണ്ട്.
പ്രദേശത്തെ വീടുകളിലെ കുടിവെള്ള കിണറുകള്‍ക്ക് ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ ശുദ്ധജല തടസ്സവും നേരിടുന്നുണ്ട്. പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊപ്പളം ആവിയില്‍ കെട്ടിക്കിടക്കുന്ന വെള്ളം കടലിലേക്ക് ഒഴുക്കി വിടാനാവശ്യമായ നടപടി റവന്യൂ -തദ്ദേശ വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ നാങ്കി കടപ്പുറത്തെയും ഗാന്ധിനഗറിലെയും വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
വെള്ളക്കെട്ട് കാരണം വീട്ടുകാര്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തിര ഇടപെടല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mogral, Trending, Top-Headlines, Rain, Mogral Gandhi Nagar under water
< !- START disable copy paste -->