രാജ്യത്ത് ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; നിയന്ത്രണങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രം, ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാം
May 30, 2020, 19:56 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 30.05.2020) രാജ്യത്ത് ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താനാണ് തീരുമാനം. കണ്ടെയിന്‍മെന്റ് സോണുകളല്ലാത്ത സ്ഥലങ്ങളില്‍ ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍, ആരാധാനാലയങ്ങള്‍, മാളുകള്‍ എന്നിവ തുറക്കാം. ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി.
രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. അതേസമയം രാത്രിയാത്ര നിരോധനം തുടരും. സമയത്തില്‍ മാറ്റമുണ്ട്. രാത്രി ഒമ്പതു മുതല്‍ രാവിലെ അഞ്ചു മണിവരെയാണ് പുതിയ യാത്രാ നിരോധനം.
രാജ്യാന്തര യാത്ര സര്‍വീസുകള്‍ അനുവദിക്കുന്നതു മൂന്നാം ഘട്ടത്തിലായിരിക്കും. മെട്രോ റെയില്‍ പ്രവര്‍ത്തനം, സിനിമാ തിയേറ്റര്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങള്‍ പരിശോധിച്ച് മൂന്നാം ഘട്ടത്തില്‍ തീരുമാനിക്കാം.
Keywords: Kasaragod, Kerala, news, National, Top-Headlines, Trending, COVID-19, Lock down extended to June 30
< !- START disable copypaste -->