city-gold-ad-for-blogger
Aster MIMS 10/10/2023

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു; വിടവാങ്ങിയത് ഇൻഡ്യയുടെ ശബ്ദ മാധുര്യം

മുംബൈ: (www.kasargodvartha.com 06.02.2022) ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ (92) അന്തരിച്ചു. ജനുവരി എട്ടിന് അവരെ കോവിഡ്-19, ന്യുമോണിയ എന്നിവ സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
              
ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു; വിടവാങ്ങിയത് ഇൻഡ്യയുടെ ശബ്ദ മാധുര്യം

ലതാ മങ്കേഷ്‌കറുടെ സ്മരണയ്ക്കായി ദ്വിദിന ദേശീയ ദുഃഖാചരണം ആചരിക്കും. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസം പകുതി താഴ്ത്തിക്കെട്ടുമെന്ന് സർകാർ വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്ക്ക് 12.15ന് ലതാ മങ്കേഷ്‌കറിന്റെ മൃതദേഹം ബ്രീച് കാൻഡി ആശുപത്രിയിൽ നിന്ന് വസതിയായ പെഡാർ റോഡിലെ പ്രഭുകുഞ്ചിലേക്ക് കൊണ്ടുപോവും. വൈകുന്നേരം നാല് മുതൽ ആറ് വരെ മുംബൈയിലെ ശിവാജി പാർകിൽ പൊതുദർശനത്തിന് വെക്കും. സംസ്ഥാന ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ വൈകിട്ട് 6.30ന് ശിവാജി പാർകിൽ നടക്കും.

1942-ൽ സംഗീത ജീവിതം ആരംഭിച്ച ലതാ മങ്കേഷ്‌കർ, ഭാരതരത്‌ന, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാസാഹേബ് ഫാൽക്കെ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്. 'നൈറ്റിംഗേൽ ഓഫ് ഇൻഡ്യ' എന്ന് വിളിക്കപ്പെടുന്ന ഇവർ ആയിരത്തിലധികം ഹിന്ദി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി ഇൻഡ്യൻ, വിദേശ ഭാഷകളിൽ അവരുടെ ശബ്ദം പതിഞ്ഞു. 20-ലധികം ഇൻഡ്യൻ ഭാഷകളിലായി 25,000-ലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. 'ലാഗ് ജാ ഗലേ', 'യേ ഗലിയാൻ യേ ചൗബാര', 'പ്യാർ കിയാ തോ ഡർണാ ക്യാ', 'ബഹോൻ മേ ചലേ ആവോ', 'വീർ സര'യിലെ 'തേരേ ലിയേ' തുടങ്ങിയവ അവർ ആലപിച്ച ഇതിഹാസ ഗാനങ്ങളിൽ ചിലതാണ്.


Keywords: News, National, Mumbai, Obituary, Top-Headlines, Trending, Singer, COVID-19, Hospital, Lata Mangeshkar., Legendary Singer Lata Mangeshkar passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL