city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു; ദുരിതബാധിതര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കാസര്‍കോട് കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 11.08.2019) ക്യാങ്കോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. 626 പേരാണ് ഈ ക്യാമ്പിലുള്ളത്. കലക്ടറും സബ് കളക്ടര്‍ അരുണ്‍ കെ വിജയനും, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാരും ദുരിതബാധിതര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ദുരിതബാധിതര്‍ക്കൊപ്പം കലക്ടര്‍ ഭക്ഷണം കഴിച്ചത്. നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപം ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടപ്പോഴും കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു; ദുരിതബാധിതര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കാസര്‍കോട് കലക്ടര്‍

മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലെ 1169 കുടുംബങ്ങളിലെ 3882 പേരെ 31 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഹോസ്ദുര്‍ഗ് താലൂക്കില്‍ 22 ഉം വെള്ളരിക്കുണ്ട് താലൂക്കില്‍ ഒമ്പതും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഹോസ്ദുര്‍ഗ് താലൂക്കില്‍ കയ്യൂര്‍ വില്ലേജില്‍ നാലും ചെറുവത്തൂര്‍, നീലേശ്വരം, സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജുകളില്‍ മൂന്നു വീതവും പേരോല്‍, ക്ലായിക്കോട്, കാഞ്ഞങ്ങാട് വില്ലേജുകളില്‍ രണ്ടുവീതവും  പടന്ന, വലിയ പറമ്പ, അജാനൂര്‍ വില്ലേജുകളില്‍ ഒന്നും വീതവും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളരിക്കുണ്ട് താലൂക്കില്‍ പരപ്പ, കള്ളാര്‍ വില്ലേജുകളില്‍ രണ്ടു വീതവും പനത്തടി, മാലോത്ത്, ചിറ്റാരിക്കല്‍, കോടോത്ത്, വെസ്റ്റ് എളേരി വില്ലേജുകളില്‍ ഒന്നു വീതവും ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു; ദുരിതബാധിതര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കാസര്‍കോട് കലക്ടര്‍

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു; ദുരിതബാധിതര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കാസര്‍കോട് കലക്ടര്‍

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു; ദുരിതബാധിതര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കാസര്‍കോട് കലക്ടര്‍


കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 189.75 മില്ലി മീറ്റര്‍ മഴ

ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ ലഭിച്ചത് 189.75 മില്ലി മീറ്റര്‍ മഴ. മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 2287.1135 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. കനത്തമഴയിലും ശക്തമായ കാറ്റിലും ഇതുവരെ 21 വീടുകള്‍ പൂര്‍ണമായും 282 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ദുരിതാശ്വാസ സഹായ സ്വീകരണ കേന്ദ്രം തുടങ്ങി

മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ കളക്ഷന്‍ സെന്ററും  പടന്നക്കാട് കാര്‍ഷിക കോളേജില്‍ ദുരിതാശ്വാസ സഹായ കേന്ദ്രവും തുടങ്ങി.കാസര്‍കോട് ജില്ലയ്ക്ക് പുറമേ, അയല്‍ ജില്ലയായ കണ്ണൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സഹായിക്കാനും ഈ കേന്ദ്രങ്ങളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. പുതപ്പ് -4800, പായ- 4800, തലയിണ-1900, ബെഡ്ഷീറ്റ്- 4700, ലുങ്കി- 4850,  ഷര്‍ട്ട്/ ടീ -ഷര്‍ട്ട് -4150 ,ചുരിദാര്‍-3650, മാക്സി-5150 ,അടിവസ്ത്രങ്ങള്‍ (പുരുഷന്‍)- 5700, അടിവസ്ത്രങ്ങള്‍ (സ്ത്രീ)- 5500,കുട്ടികളുടെ വസ്ത്രം- 2800,തോര്‍ത്ത്-4900,സാനിറ്ററി നാപ്കിന്‍സ്-5450, ടൂത്ത് പോസ്റ്റ്-2300,ടൂത്ത് ബ്രഷ്-7000,വാഷിങ് സോപ്പ്-3500,ബാത്ത് സോപ്പ്-3500,വാഷിങ് പൗഡര്‍-2750,മെഴുകുതിരി-1350 പാക്കറ്റ്, ടേറ്റോള്‍-1350, ഫിനോയിള്‍-1000, തീപ്പെട്ടി-500 പാക്കറ്റ്,ബക്കറ്റ്-1800,മഗ്ഗ്-1700,കൊതുക് തിരി-500, ചീര്‍പ്പ്-500,ബിസ്‌ക്കറ്റ്-6000 പാക്കറ്റ്,റസ്‌ക്-5000 പാക്കറ്റ് എന്നിവയാണ് അത്യാവശ്യമായി സഹായ കേന്ദ്രത്തിലേക്ക് എത്തിക്കേണ്ടവ. കൂടുതല്‍ വിവരങ്ങള്‍ക്ക് -0467 2202042,94475 20163

ക്യാമ്പുകളില്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി ആരോഗ്യവകുപ്പ്; ജില്ലാതലത്തില്‍ രണ്ട് മൊബൈല്‍ ആരോഗ്യ സംഘം

കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്കായി ജില്ലയില്‍ വിവിധയിടങ്ങളിലായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യസുരക്ഷ ഉറപ്പു വരുത്താന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ പി ദിനേശ് കുമാര്‍ അറിയിച്ചു. എല്ലാ ക്യാമ്പുകളിലും അതാതു പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. കൂടുതല്‍ അംഗങ്ങളെ പാര്‍പ്പിച്ചിട്ടുള്ള കാടങ്കോട് ജിഎഫ് വിഎച്ച്എസ്എസ്, കൊവ്വല്‍ എയുപി സ്‌കൂള്‍  എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒ പി ആരംഭിച്ച് ഡോക്ടര്‍മാര്‍ പരിശോധനയും ചികിത്സയും നല്‍കുന്നുണ്ട്. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ ചികിത്സാ സഹായം എത്തിക്കുന്നതിനായി ജില്ലാതലത്തില്‍ രണ്ട് മൊബൈല്‍ ആരോഗ്യസംഘത്തെയും സജ്ജീകരിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ക്യാമ്പുകളിലും മറ്റും വൈദ്യസഹായമെത്തിക്കുന്നതിനായി ഈ മൊബൈല്‍ ടീം ആവശ്യ പ്രദേശങ്ങളിലെത്തും.

പരിശീലനം മാറ്റി വെച്ചു

കിലയുടെയും ഹരിതകേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ 'ഹരിതനിയമാവലി' യുമായി ബന്ധപ്പെട്ട് ഈ മാസം 14 ന് നീലേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകളില്‍ നടത്താനിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ഏകദിന പരിശീലനം മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

വനിതാ കമ്മീഷന്‍ അദാലത്ത് മാറ്റിവെച്ചു

സംസ്ഥാന വനിതാ കമ്മീഷന്‍ ഈ മാസം 20ന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന  അദാലത്ത് മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ വിഭവ ശേഖരണം നടത്തി

മുളിയാര്‍: പ്രളയ ദുരന്ത ബാധിതരെ സഹായിക്കാന്‍ കുമ്പള ക്ലസ്റ്റര്‍ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം (എന്‍.എസ്.എസ്) വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഭക്ഷ്യ, ഭക്ഷ്യേതര സാധന സാമഗ്രികള്‍ സ്വരൂപിച്ച് നല്‍കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. സംരഭത്തിന്റെ ഉദ്ഘാടനം ബോവിക്കാനം  ടൗണില്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഹമീദ് മുളിയാറില്‍ നിന്നും മരുന്നുകള്‍ ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു.

ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ക്ലസ്റ്റര്‍ കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷ്‌റഫ്, പുഞ്ചിരി പ്രസിഡണ്ട് ബി.സി. കുമാരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി
മുസ്തഫ ബിസ്മില്ല, മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗംഗാധരന്‍, സംയുക്ത തൊഴിലാളി യൂണിയന്‍ സെക്രട്ടറി ബി.എം.ഹാരിസ്, അല്‍ അമീന്‍ യൂത്ത്‌ഫെഡ റേഷന്‍ സെക്രട്ടറി ഹനീഫ ബോവിക്കാനം എന്‍.എസ്.എസ്.പ്രോഗ്രാം കോ-ഓഡിനേറ്റര്‍മാരായ മധുസൂധനന്‍, മഹേഷ് ഏത്തടുക്ക,സജീവന്‍ പ്രസംഗിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു; ദുരിതബാധിതര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കാസര്‍കോട് കലക്ടര്‍

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു; ദുരിതബാധിതര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കാസര്‍കോട് കലക്ടര്‍
ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസിലെ ദുരിതാശ്വാസ സഹായ കേന്ദ്രത്തില്‍ അസാസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഓഫ് കേരള കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ദുരിതാശ്വാസ സഹായമായി ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന് കൈമാറുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, District Collector, Food, Top-Headlines, Trending, Rain, Leaders visited flood relief camps
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia