city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Silver In Badminton | കോമണ്‍വെല്‍ത് ഗെയിംസ്: ബാഡ്മിന്റന്‍ മിക്‌സഡ് ഇനത്തില്‍ ഇന്‍ഡ്യയ്ക്ക് വെള്ളി

ബര്‍മിങ്ഹാം: (www.kasargodvartha.com) കോമന്‍വെല്‍ത് ഗെയിംസ് ബാഡ്മിന്റന്‍ മിക്‌സഡ് വിഭാഗത്തില്‍ ഇന്‍ഡ്യയ്ക്ക് വെള്ളി. ഫൈനല്‍ മത്സരത്തില്‍ മലേഷ്യ ഇന്‍ഡ്യയെ 3-1 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. 

ഫൈനലിലുള്ള ആദ്യ ഇനമായ പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യം 18-21, 15-21 എന്ന സ്‌കോറിന് ടെങ് ഫോങ് ആരോണ്‍- വോയി യിക് സോ സഖ്യത്തോട് പരാജയപ്പെടുകയുണ്ടായി 

സ്റ്റാര്‍ ഷടില്‍ പി വി സിന്ധു മാത്രമാണ് വിജയിച്ചത്. തുടര്‍ചയായ രണ്ടാം സ്വര്‍ണം സ്വപ്നം കണ്ടിറങ്ങിയ ഇന്‍ഡ്യയ്ക്ക് വെള്ളി നേടാനായിരുന്നു വിധി. രണ്ടാം മത്സരത്തില്‍ പി വി സിന്ധു ജിന്‍ വെയ് ഗോഹുമായി ഏറ്റുമുട്ടി. ഇരട്ട ഒളിംപിക്സ് മെഡല്‍ ജേതാവ് ആക്രമണോത്സുകമായി കളിച്ച് 22-20 ന് ആദ്യ സെറ്റ് നേടി.

21-17 എന്ന സ്‌കോറിന് രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കി ഇന്‍ഡ്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പി വി സിന്ധുവിനായി. എന്നാല്‍ ടൈയിലെ മൂന്നാം മത്സരത്തില്‍ മലേഷ്യയുടെ എന്‍ജി സെ യോങ്ങിനെതിരെ കിഡംബി ശ്രീകാന്ത് പരാജയപെട്ടു.

Silver In Badminton | കോമണ്‍വെല്‍ത് ഗെയിംസ്: ബാഡ്മിന്റന്‍ മിക്‌സഡ് ഇനത്തില്‍ ഇന്‍ഡ്യയ്ക്ക് വെള്ളി


ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ മലേഷ്യന്‍ താരം ഇന്‍ഡ്യന്‍ എയ്സിനെതിരെ 21-19, 6-21, 21-16 എന്ന സ്‌കോറിന് തകര്‍പന്‍ ജയം രേഖപ്പെടുത്തി. ഇതോടെ മലേഷ്യ 2-1ന് മുന്നിലെത്തി. ഫിക്ചറിലെ നാലാം മത്സരത്തില്‍ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും മുരളീധരന്‍ തിന, കൂങ് ലെ പേര്‍ളി ടാന്‍ എന്നിവരെ നേരിട്ടു. ആദ്യ ഗെയിം 18-21ന് ഇന്‍ഡ്യന്‍ ജോടി തോറ്റു. രണ്ടാം ഗെയിം 21-17ന് ജയിച്ച മലേഷ്യന്‍ ജോഡി 2022 ഗെയിംസില്‍ സ്വര്‍ണം നേടി.

ഇതോടെ നാലു വര്‍ഷം മുമ്പ് ഗോള്‍ഡ് കോസ്റ്റില്‍ ഇന്‍ഡ്യയോട് തോറ്റ കിരീടം മലേഷ്യ തിരിച്ചുപിടിച്ചു. 2018 ഗോള്‍ഡ് കോസ്റ്റ് ഗെയിംസില്‍ ഇന്‍ഡ്യ ആദ്യമായി ഈ ഇവന്റിന്റെ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. അന്ന് മലേഷ്യയെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഇന്‍ഡ്യ സ്വര്‍ണം നേടിയത്. എന്നാല്‍ ഇത്തവണ ആ വിജയം ആവര്‍ത്തിക്കാന്‍ ഇന്‍ഡ്യന്‍ ടീമിനായില്ല.

Keywords: news,World,international,Commonwealth-Games,Top-Headlines,Sports, Games,Trending, CWG 2022: India Win Silver In Badminton Mixed Team


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia