സംസ്ഥാനത്ത് ചൊവ്വാഴ്ച 2938 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 80 പേര്
കാസര്‍കോട്: (www.kasargodvartha.com 02.03.2021) സംസ്ഥാനത്ത് ചൊവ്വാഴ്ച 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍കോട് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ചൊവ്വാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3512 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 298, കൊല്ലം 214, പത്തനംതിട്ട 515, ആലപ്പുഴ 112, കോട്ടയം 200, ഇടുക്കി 128, എറണാകുളം 470, തൃശൂര്‍ 339, പാലക്കാട് 129, മലപ്പുറം 288, കോഴിക്കോട് 500, വയനാട് 102, കണ്ണൂര്‍ 142, കാസര്‍കോട് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ചൊവ്വാഴ്ച നെഗറ്റീവായത്. ഇതോടെ 47,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,12,484 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.