city-gold-ad-for-blogger
Aster MIMS 10/10/2023

ചിലവിന് നല്‍കുന്നില്ല; ലോക്ഡൗണില്‍ കുടുങ്ങിയ ഭര്‍ത്താവിനെ ഭാര്യ വീട്ടില്‍ കയറ്റിയില്ല

കാസര്‍കോട്: (www.kasargodvartha.com 02.04.2020) ചിലവിന് നല്‍കാതിരുന്ന ഭര്‍ത്താവിനെ ലോക്ഡൗണില്‍ കുടുങ്ങി വീട്ടിലെത്തിയ സമയം ഭാര്യ വീട്ടില്‍ കയറ്റിയില്ല. മധൂര്‍ പഞ്ചായത്ത് പരിധിയിലാണ് സംഭവം. കോഴിക്കോട്ട് ഹോട്ടല്‍ ജീവനക്കാരനാണെന്ന് പറയുന്ന 55 കാരനെയാണ് ഭാര്യ വീട്ടില്‍ കയറ്റാതിരുന്നത്. ചെലവിനു നല്‍കാതെ അകന്നു നില്‍ക്കുകയാണെങ്കിലും കോവിഡ് കാലമായതിനാലാണ് വാതിലടച്ചു പുറത്താക്കിയതെന്നാണ് മൂന്നു മക്കളുടെ മാതാവായ വീട്ടമ്മ പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇയാള്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്. ഭാര്യ വീട്ടില്‍ കയറ്റാതിരുന്നതോടെ ആ രാത്രിയില്‍ വരാന്തയില്‍ കിടന്നുറങ്ങി. വിവരം സാമൂഹിക പ്രവര്‍ത്തകര്‍ പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും അറിയിച്ചതോടെ പോലീസെത്തി ഗൃഹനാഥനെ പഞ്ചായത്തിന്റെ മായിപ്പാടി ഡയറ്റിന്റെ കോവിഡ് കെയര്‍ സെന്ററിലാക്കി.

ചിലവിന് നല്‍കുന്നില്ല; ലോക്ഡൗണില്‍ കുടുങ്ങിയ ഭര്‍ത്താവിനെ ഭാര്യ വീട്ടില്‍ കയറ്റിയില്ല

ഉച്ചയ്ക്കും രാത്രിയിലും പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയില്‍ നിന്നു ഭക്ഷണം ലഭിക്കും. രാവിലെയും വൈകിട്ടും ഡയറ്റ് അധ്യാപകന്‍ സന്തോഷ് ചായയും പലഹാരവും എത്തിക്കും. ഭക്ഷണം എത്തിക്കുന്നവരോട് ഭാര്യയ്ക്കും മക്കള്‍ക്കും ഭക്ഷണം കിട്ടുന്നുണ്ടോയെന്ന് ഇയാള്‍ ചോദിക്കുന്നുണ്ട്. കോവിഡ് കാലമായതിനാല്‍ ഭാര്യയുടെയും മക്കളുടെയും ആരോഗ്യ സുരക്ഷയെക്കുറിച്ചുള്ള ആകുലതയും ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകരോട് പങ്കുവെക്കുന്നു.

നിരീക്ഷണ കാലം കഴിഞ്ഞ് ഇരുവരെയും ഒന്നിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.


Keywords: Kasaragod, Kerala, News, COVID-19, Wife, Husband, House, Top-Headlines, Trending, Covid-19: Wife not allowed husband get into the house

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL