പാലത്തിന് മുകളില്‍നിന്നും കാര്‍ ഒഴുകിപ്പോയി; ദമ്പതികളെ യുവാക്കള്‍ രക്ഷപ്പെടുത്തി
Aug 10, 2019, 20:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.08.2019) പാലത്തിന് മുകളില്‍നിന്നും കാര്‍ ഒഴുകിപ്പോയി. ദമ്പതികളെ സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ചായ്യോത്ത് ബസാറിലെ അബ്ദുല്‍ സമദും ഭാര്യ നജ്മുന്നിസയും സഞ്ചരിച്ച കെ എല്‍ 60 എന്‍ 7973 നമ്പര്‍ ടാറ്റ നെക്സണ്‍ കാറാണ് ഒഴുക്കില്‍പെട്ടത്.
ശക്തമായ കാലവര്‍ഷം കാരണം അരയി പാലം വഴി വാഹന ഗതാഗതം സ്തംഭിച്ചിരുന്നു. ഇതറിയാതെയാണ് വെള്ളമൊഴുകിക്കൊണ്ടിരുന്ന പാലത്തിലൂടെ കാര്‍ മുന്നോട്ടെടുത്തത്. കാര്‍ ഒഴുകുന്നതിനിടെ പാലത്തിന് മുകളിലെ കോണ്‍ക്രീറ്റ് തൂണില്‍ തങ്ങിനിന്നപ്പോഴാണ് യാത്രക്കാരായ ദമ്പതികളെ യുവാക്കള്‍ രക്ഷപ്പെടുത്തിയത്. ഇതിനിടയില്‍ കാര്‍ പുഴയിലേക്ക് ഒഴുകിപ്പോയി. കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രമോദ് പാറമ്മല്‍, മനോജ് നീ രോക്കില്, വിമല്‍ പ്രസാദ്, വിജിത്ത്, ഹരീഷ്, വൈശാഖ്, സച്ചിന് എന്നിവരാണ് ജീവന് പണയപ്പെടുത്തി കാര്‍ യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, Car, Top-Headlines, Trending, Rain, Car gets trapped in flowing water; couples rescued by natives
< !- START disable copy paste -->