city-gold-ad-for-blogger
Aster MIMS 10/10/2023

പൗരത്വ ഭേദഗതി ആക്ടിനെതിരെ മധൂര്‍ പഞ്ചായത്തില്‍ ജനരോഷമിരമ്പി; ആസാദീ മുദ്രാവാക്യവുമായി ആയിരങ്ങള്‍

മധൂര്‍: (www.kasargodvartha.com 24.12.2019) മധൂര്‍ പഞ്ചായത്ത് പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചൊവ്വാഴ്ച നടന്ന ബഹുജന പ്രതിഷേധ റാലി മധൂര്‍ പഞ്ചായത്തിന്റെ ഇത് വരെയുള്ള ചരിത്രത്തില്‍ ഏറ്റവും വലിയ ജനപ്രക്ഷോഭമായി മാറി. പഞ്ചായത്തിന്റെ വിവിധ കോണുകളില്‍ നിന്നും സംഘമായും റാലിയായും മധൂര്‍ പഞ്ചായത്ത് ആസ്ഥാനമായ ഉളിയത്തടുക്കയില്‍ ജനങ്ങള്‍ സന്ധിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ റാലി ജനബാഹുല്യം കൊണ്ട് ഉളിയത്തടുക്ക ടൗണിനെ വീര്‍പ്പു മുട്ടിച്ചു.

അഞ്ച് മണിക്ക് ആരംഭിച്ച പ്രതിഷേധ റാലിക്ക് മധൂര്‍ പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും മതപണ്ഡിതന്മാരും മഹല്ല് പ്രതിനിധികളും പൗരത്വ സംരക്ഷണ സമിതി നേതാക്കളും നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമത്തില്‍ പട്‌ള വലിയ ജുമാ മസ്ജിദ് ഖത്വീബ് മുനീര്‍ ബാഖവി തൊടയാര്‍ വിളിച്ച ആസാദി മുദ്രാവാക്യം ആയിരങ്ങള്‍ ആവേശത്തില്‍ ഏറ്റു പറഞ്ഞു.

റാലി കടന്നു പോകുമ്പോള്‍ റോഡിനിരുവശത്തു നിന്നും വിവിധ സംഘടനാ പ്രതിനിധികള്‍, രാഷ്ടീയ - സാംസ്‌ക്കാരിക -  തൊഴിലാളി  കൂട്ടായ്മകള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പട്‌ള തറവാട് ഭഗവതി ക്ഷേത്രം കാരണവര്‍ ശ്രീ നാരായണ കാരണവരും അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയവരില്‍പെടും. കോണ്‍ഗ്രസ് നേതാവ് രാജീവന്‍ നമ്പ്യാര്‍, സി പി എം നേതാവ് എം കെ രവീന്ദ്രന്‍, പൗരത്വ സംരക്ഷണ സമിതി നേതാക്കളായ അസ്ലം പട്‌ള, ഇസ്മാഈല്‍ കെ എസ്, എം എ മജീദ് പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
പൗരത്വ ഭേദഗതി ആക്ടിനെതിരെ മധൂര്‍ പഞ്ചായത്തില്‍ ജനരോഷമിരമ്പി; ആസാദീ മുദ്രാവാക്യവുമായി ആയിരങ്ങള്‍


സമാധാപരമായ സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് സംഗമം ഏകസ്വരത്തില്‍ പറഞ്ഞു. ഞങ്ങള്‍ ഈ നാട്ടില്‍ ജനിച്ചവരും ഇവിടെ ജീവിച്ച് മരിക്കേണ്ടവരുമാണ്. മതം പറഞ്ഞും വസ്ത്രം ചൂണ്ടിയും വിഭാഗീയത സൃഷ്ടിക്കാന്‍ ഒരു ഭരണാധികാരെയും അനുവദിക്കില്ല. രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപക്ഷേതയും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ താല്‍പര്യങ്ങളും മുറുകെ പിടിക്കാനും സംരക്ഷിക്കാനുമുള്ള സമരങ്ങളില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നില്‍ക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.

പൗരത്വ ഭേദഗതി ആക്ടിനെതിരെ മധൂര്‍ പഞ്ചായത്തില്‍ ജനരോഷമിരമ്പി; ആസാദീ മുദ്രാവാക്യവുമായി ആയിരങ്ങള്‍

പൗരത്വ ഭേദഗതി ആക്ടിനെതിരെ മധൂര്‍ പഞ്ചായത്തില്‍ ജനരോഷമിരമ്പി; ആസാദീ മുദ്രാവാക്യവുമായി ആയിരങ്ങള്‍

പൗരത്വ ഭേദഗതി ആക്ടിനെതിരെ മധൂര്‍ പഞ്ചായത്തില്‍ ജനരോഷമിരമ്പി; ആസാദീ മുദ്രാവാക്യവുമായി ആയിരങ്ങള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Trending, Protest, Madhur, CAA protest in Madhur
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL