Weather Forecast | അസാനി: അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആന്ധ്രയില്‍ വിമാന- ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി
തിരുവനന്തപുരം: (www.kasargodvartha.com) ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട 'അസാനി' ബുധനാഴ്ചയോടെ ദുര്‍ബലമായേക്കും. എന്നാല്‍, ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ചയും മഴ തുടരും.
അടുത്ത മൂന്ന് മണിക്കൂറുകളില്‍ കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്നും ശക്തമായ കാറ്റു വീശുമെന്നും അറിയിപ്പുണ്ട്.
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി ശക്തമായ മഴ പെയ്തു. തീക്കോയി, പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്ത് പരിധികളില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് പലയിടത്തും ഇരുകരകള്‍ കവിഞ്ഞു. ഈരാറ്റുപേട്ട ടൗണ്‍ കോസ് വേ, കോളജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു. പുലര്‍ചെ രണ്ട് മണിയോടെ മഴയ്ക്ക് ശമനം ഉണ്ടായി. നാശനഷ്ടങ്ങള്‍ ഇല്ല.
തിങ്കള്‍ മുതല്‍ ചൊവ്വ രാവിലെ വരെ മിക്ക ജില്ലകളിലും മഴ ലഭിച്ചു. കരിപ്പൂരിലും (5.86 സെന്റിമീറ്റര്‍) കോഴിക്കോട്ടുമാണ് (4.73 സെന്റിമീറ്റര്‍) കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ 54% അധിക വേനല്‍ മഴ ലഭിച്ചതായാണ് കാലാവസ്ഥാ വകുപ്പിന്റെ റിപോര്‍ടട്ട്. അതേസമയം, ചൂടിന് കാര്യമായ കുറവില്ല. ഏറ്റവും കൂടിയ ചൂട് 34.8 ഡിഗ്രി സെല്‍ഷ്യസ് കോഴിക്കോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതിനിടെ തൃശൂരില്‍ മഴ തുടരുകയാണ്. പകല്‍പ്പൂര ചടങ്ങുകള്‍ എട്ട് മണിയോടെ തുടങ്ങി. മഴ തുടര്‍ന്നാല്‍ വെടിക്കെട്ട് അനിശ്ചിതത്വത്തിലാവും.
അതേസമയം, ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ മഴ തുടങ്ങി. വിശാഖപട്ടണം, വിജയവാ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. വിശാഖപട്ടണം വഴിയുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ തല്‍ക്കാലത്തേക്ക് വെട്ടിചുരുക്കി.
Keywords: News,Kerala,State,Thiruvananthapuram, Trending,Top-Headlines,Rain, Asani: Isolated showers are likely in Kerala in next few hours