city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Father's Day | കരുതലായി മാറിയ അച്ഛന്‍മാര്‍ക്കായി ഒരു ദിനം; അറിയാം ഈ ദിവസത്തിന്റെ പ്രാധാന്യം

കൊച്ചി: (www.kasargodvartha.com) ഓര്‍ത്തുനോക്കിയിട്ടുണ്ടോ കരുതലായി മാറിയ അച്ഛന്‍മാര്‍ക്കായി ഒരു ദിനം ആചരിക്കുമ്പോള്‍ ആ ദിവസത്തിന്റെ ചരിത്രം ഉണ്ടായത് എങ്ങനെയെന്ന്. എത്രപേര്‍ക്കറിയാം ഈ ദിവസത്തിന്റെ ചരിത്രം. നേര്‍വഴികാട്ടി മുന്നോട്ട് നയിക്കുന്ന രക്ഷിതാവിനായി ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആയി ആചരിക്കുന്നു.
     
Father's Day | കരുതലായി മാറിയ അച്ഛന്‍മാര്‍ക്കായി ഒരു ദിനം; അറിയാം ഈ ദിവസത്തിന്റെ പ്രാധാന്യം

എപ്പോഴും വഴികാട്ടിയായി കൂടെ നില്‍ക്കുന്ന പിതാവിനെ ആദരിക്കാനോ അനുസ്മരിക്കാനോ നമുക്ക് ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ഫാദേഴ്സ് ഡേയുടെ ചരിത്രം ഒട്ടും സന്തോഷം നിറഞ്ഞ ഒന്നല്ല. അമേരികയില്‍ ഖനിയിലുണ്ടായ അതിദാരുണമായ ഒരു അപകടത്തെ തുടര്‍ന്നാണ് ഫാദേഴ്സ് ഡേ ആചരിക്കാന്‍ തുടങ്ങിയത്.

പശ്ചിമ വിര്‍ജീനിയയിലെ ഫെയര്‍മോന്‍ഡ് ഖനിയില്‍ 1908 ജൂലൈ അഞ്ചിന് ഉണ്ടായ അപകടത്തില്‍ 100 കണക്കിന് മനുഷ്യരാണ് മരിച്ചു വീണത്. അതിനെത്തുടര്‍ന്ന് ഒരു വൈദികന്റെ മകളായ ഗ്രെയ്സ് ഗോള്‍ഡന്‍ ക്ലേറ്റണ്‍ ആ അപകടത്തില്‍ മരണപ്പെട്ട ആളുകളുടെ ഓര്‍മ്മ പുതുക്കാന്‍ ഞായറാഴ്ച ശുശ്രൂഷ നടത്താന്‍ നിര്‍ദേദ്ദശിക്കുകയായിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം സൊനോര സ്മാര്‍ട് ഡോഡ് എന്ന മറ്റൊരു വനിത താനുള്‍പെടെ ആറു മക്കളെ ഒറ്റയ്ക്ക് വളര്‍ത്തി വലുതാക്കിയ, ആഭ്യന്തരയുദ്ധത്തില്‍ സൈനികനായി സേവനമനുഷ്ഠിച്ച തന്റെ പിതാവിന്റെ ഓര്‍മയ്ക്കായി ഫാദേഴ്സ് ഡേ ആചരിക്കാന്‍ ആരംഭിച്ചു. പിന്നീടും പതിറ്റാണ്ടുകളോളം ഫാദേഴ്സ് ഡേ ആചരണത്തിന് അമേരികയില്‍ വലിയ ജനപ്രീതി ലഭിച്ചിരുന്നില്ല.

പിന്നീട്, 1972-ല്‍ എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ആചരിക്കണമെന്ന പ്രഖ്യാപനത്തില്‍ അമേരികന്‍ പ്രസിഡന്റ് റിചാര്‍ഡ് നിക്സണ്‍ ഒപ്പ് വച്ചതോടെയാണ് ഔപചാരികമായി ഈ ദിനാചരണം കൊണ്ടാടാന്‍ തുടങ്ങിയത്.

Keywords:  National, World, Top-Headlines, Fathers Day, Father, Childrens, Died, Trending, Know the history of Father's Day, A day for caring fathers; Know the history of Father's Day.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia