city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് വിദേശത്തു നിന്നെത്തിയ 4 പേര്‍ക്ക്; 2 പേര്‍ കോവിഡ് മുക്തരായി, നിരീക്ഷണത്തിലുള്ളത് 6708 പേര്‍

കാസര്‍കോട്: (www.kasargodvartha.com 29.06.2020) ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് പേരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വവി രാംദാസ് അറിയിച്ചു. ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 33 വയസുകാരന്‍, ജൂണ്‍ 22 ന് അബുദാബിയില്‍ നിന്നെത്തിയ 26 വയസുകാരന്‍, ജൂണ്‍ 22 ന് ഫുജൈറയില്‍ നിന്നു വന്ന 50 വയസുകാരന്‍, ജൂണ്‍ 24 ന് ഖത്തറില്‍ നിന്നെത്തി 40 വയസുകാരന്‍ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 6286 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 422 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6708 പേരാണ്. പുതിയതായി 897 പേരെ നീരിക്ഷണത്തിലാക്കി. 369 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 786 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
കാസര്‍കോട്ട് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് വിദേശത്തു നിന്നെത്തിയ 4 പേര്‍ക്ക്; 2 പേര്‍ കോവിഡ് മുക്തരായി, നിരീക്ഷണത്തിലുള്ളത് 6708 പേര്‍



Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 4 Covid positive cases in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia