Found Dead | കാസർകോട്ട് റെയിൽ പാളത്തിൽ രണ്ട് യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Jan 30, 2024, 09:53 IST
കാസർകോട്: (KasargodVartha) റെയിൽവേ സ്റ്റേഷന് സമീപം റെയിൽ പാളത്തിൽ രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളത്ത് ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാസർകോട് സ്വദേശികളാണ് ഇവരെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇതിനിടെ തന്റെ മൊബൈൽ ഫോൺ കാണാതായതായി ഒരു തമിഴ് നാട് സ്വദേശി പൊലീസിൽ പരാതി നൽകാനെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കാണാതായ മൊബൈൽ ഫോൺ കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ഒരാളുടെ മൃതദേഹം റെയിൽ പാളത്തിന്റെ മധ്യത്തിലായാണ് കണ്ടെത്തിയത്. സമീപത്ത് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാളുടെ മൃതദേഹം കുറച്ച് അകലെ റെയിൽ പാളത്തോട് ചേർന്ന് കമിഴ്ന്ന് കിടന്ന നിലയിലാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് കാസർകോട് ടൗൺ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.