Arrested | കാറിൽ നിന്ന് എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് സംശയത്തെ തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ
Jan 21, 2024, 17:32 IST
സീതാംഗോളി: (KasargodVartha) കാറിൽ നിന്ന് എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അലി (27), എ ഉബൈദ് (22), അബ്ദു റഹ്‌മാൻ (23) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാത്രി എട്ടര മണിയോടെ കുമ്പള എസ്ഐ കെ ആർ ഉമേഷും സംഘവും സീതാംഗോളി - കട്ടത്തടുക്ക റോഡിൽ പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ നിലയിൽ നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ് അതിനകത്തുണ്ടായിരുന്ന മുഹമ്മദ് അലിയുടെ പാന്റിന്റെ കീശയിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
3.87 ഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്. കെ എൽ 58 ജെ 6986 കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) പ്രകാരം കേസെടുത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിൽ അനൂപ്, വിപിൻ ചന്ദ്രൻ, കൃഷ്ണപ്രസാദ് എന്നിവരുമുണ്ടായിരുന്നു.