Cash Seized | തിരഞ്ഞടുപ്പിനിടെ കള്ളപ്പണം ഒഴുകാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ വാഹന പരിശോധന; രേഖകളില്ലാതെ കടത്തിയ അരക്കോടി രൂപ പിടികൂടി; യുവാവ് കസ്റ്റഡിയിൽ
Mar 11, 2024, 19:38 IST
കാഞ്ഞങ്ങാട്: (KasargodVartha) തിരഞ്ഞടുപ്പിനിടെ കള്ളപ്പണം ഒഴുകാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിയ അരക്കോടി രൂപ പിടികൂടി. യുവാവിനെ കസ്റ്റഡിയിലെടുത്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊയ്ദീൻ ശായെയാണ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കാഞ്ഞങ്ങാട് ഡി വൈ എസ് പി വിവി ലതീഷിൻ്റെ നിർദേശപ്രകാരമായിരുന്നു വാഹന പരിശോധന.
കാസർകോട് ഭാഗത്തു നിന്നും പടന്ന ഭാഗത്തേക്ക് പോകുന്നതിനിടെ കുശാൽ നഗറിൽ വെച്ചാണ് യുവാവ് പൊലീസിന്റെ പിടിയിലായത്. വരും ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കുമെന്നും കഞ്ചാവ്, മയക്കുമരുന്ന് കടത്ത് അടക്കം തടയാനുള്ള നടപടി തുടരുമെന്നും ഇൻസ്പെക്ടർ അറിയിച്ചു.
പൊലീസ് സംഘത്തിൽ എസ്ഐ സുഭാഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്ഐ അബൂബകർ കല്ലായി, ശിവകുമാർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, നിഖിൽ മലപ്പിൽ എന്നിവരും ഉണ്ടായിരുന്നു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Youth held with Rs. 50 lakh.