city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Temple theft | മൂന്ന് ക്ഷേത്രങ്ങളിൽ കവർച്ച; ഒരാൾ കയ്യോടെ പിടിയിൽ; മറ്റൊരാൾ ഓടി രക്ഷപ്പെട്ടു

ആദൂർ: (KasargodVartha) മൂന്ന് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ മോഷ്‌ടിച്ചെന്ന പരാതിയിൽ ഒരു പ്രതിയെ പ്രദേശവാസികൾ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപിച്ചു. കൂട്ടുപ്രതിയായ യുവാവ് ഓടിരക്ഷപ്പെട്ടു. ആദൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സുരേഷ് (20) ആണ് പിടിയിലായത്. ഇയാളോടൊപ്പം മോഷണത്തിൽ പങ്കെടുത്ത വിജേഷ് എന്ന യുവാവാണ് ഓടിരക്ഷപ്പെട്ടതെന്ന് പ്രദേശവാസികളും പൊലീസും സൂചിപ്പിച്ചു.
 
Temple theft | മൂന്ന് ക്ഷേത്രങ്ങളിൽ കവർച്ച; ഒരാൾ കയ്യോടെ പിടിയിൽ; മറ്റൊരാൾ ഓടി രക്ഷപ്പെട്ടു

അടൂർ പാണ്ടിയിലെ അയ്യപ്പ ഭജന മന്ദിരം, പൂമാണികിന്നിമാണി ക്ഷേത്രം, പാണ്ടിയിലെ മന്ത്രവാദി ഗുളികൻ ക്ഷേത്രം എന്നിവിടങ്ങളിലെ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്നെന്നാണ് പരാതി. ഞായറാഴ്ച വൈകീട്ടാണ് സ്റ്റീൽ ഭണ്ഡാരവുമായി പോവുകയായിരുന്ന യുവാക്കളെ, സംശയം തോന്നിയ ഒരു പരിസരവാസി പിടികൂടിയത്. അയ്യപ്പഭജനമന്ദിരത്തിലെ ഭണ്ഡാരമാണ് ഇവരുടെ കയ്യിലുള്ളതെന്ന് മനസിലാക്കി ഇയാൾ ഇവരെ പിടികൂടി നാട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടയിലാണ് ഒരാൾ ഓടിരക്ഷപ്പെട്ടത്.

പിന്നീട് പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ആദൂർ പൊലീസ് സ്ഥലത്തെത്തി സുരേഷിനെ കസ്റ്റഡിയിലെടുത്തു. അടുത്തടുത്ത ദിവസങ്ങളിലായാണ് ഇവിടുത്തെ ഭണ്ഡാരങ്ങൾ മോഷ്ടിച്ചത്. അയ്യപ്പഭജനമന്ദിരത്തിലെ ഭണ്ഡാരത്തിൽ നാലായിരത്തോളം രൂപ ഉണ്ടായിരുന്നു. അയ്യപ്പഭജനമന്ദിരം സെക്രടറി പാണ്ടിബയലിലെ കെ വി രാജ്‌കുമാറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

മറ്റ് രണ്ട് ക്ഷേത്രം ഭാരവാഹികളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ക്ഷേത്രഭണ്ഡാരങ്ങൾ മോഷ്‌ടിച്ച യുവാക്കൾ നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കസ്റ്റഡിയിലുള്ള സുരേഷ് പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
  
Temple theft | മൂന്ന് ക്ഷേത്രങ്ങളിൽ കവർച്ച; ഒരാൾ കയ്യോടെ പിടിയിൽ; മറ്റൊരാൾ ഓടി രക്ഷപ്പെട്ടു

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Youth held on charges of temple thefts.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia