Crime | വീട്ടിൽ കടന്നുകയറി മുൻ കാമുകിയെ കടന്നുപിടിച്ചതായി പരാതി; യുവാവ് പിടിയിൽ
Mar 29, 2024, 20:00 IST
അമ്പലത്തറ: (KasargodVartha) ഒളിച്ചോടിയ യുവതി ഭർത്താവുമായി രമ്യതയിലെത്തി ഒരുമിച്ച് ജീവിച്ചു വരുന്നതിനിടെ കാമുകൻ വീട്ടിൽ കടന്നുകയറി ഭർത്താവിനെ കുത്തിപ്പരുക്കേൽപിക്കുകയും കാമുകിയെ കടന്നുപിടിക്കുകയും ചെയ്തതായി പരാതി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അക്രമം. സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിജേഷിനെ (36) അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് 37കാരിയായ ഭർതൃമതിയെ കടന്നുപിടിക്കുകയും വാപൊത്തി കഴുത്തിന് പിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയും ബഹളം കേട്ട് ഓടിയെത്തിയ ഭർത്താവിനെ കത്തികൊണ്ട് കൈക്ക് കുത്തി പരുക്കേൽപിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് അമ്പലത്തറ പൊലീസിൽ വിവരമറിയിച്ചത്.
നേരത്തെ ഭർതൃമതി യുവാവിനൊപ്പം നാടുവിട്ട സംഭവമുണ്ടായിരുന്നു. പിന്നീട് തിരിച്ചെത്തി ഭർത്താവിനൊപ്പം കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയിലെ അനിഷ്ടസംഭവം. പ്രദേശത്തെ ക്ഷേത്രോത്സവത്തിനെത്തിയ പ്രതി രാത്രിയിൽ വീട്ടിൽ കയറി അക്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. മാനഭംഗം ഉൾപെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത അമ്പലത്തറ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.