Arrested | റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക് കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; 'പിടിയിലായത് നിരവധി വാഹന മോഷണ കേസുകളിലെ പ്രതി'
Mar 15, 2024, 20:54 IST
കാഞ്ഞങ്ങാട്: (KasargodVartha) റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക് കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമർ ഫാറൂഖിനെ (23) ആണ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച് ഒമ്പതിന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട കണ്ണൂർ സർവകലാശാല അസിസ്റ്റന്റ് പ്രിയദർശന്റെ ബൈകാണ് മോഷണം പോയത്.
20 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. നേരത്തെയും നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയാണ് ഉമർ ഫാറൂഖെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ് ഐമാരായ ജയേഷ്, പ്രേമരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ റഹീം, ഷൈജു വെള്ളൂർ, രജീഷ് കൊടക്കാട് എന്നിവരും ഉണ്ടായിരുന്നു.