Arrested | വിവാഹ വാഗ്ദാനം നൽകി 19കാരിയെ ബേക്കലിലും മൂന്നാറിലുമടക്കം കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പ്രതി പൊലീസിൽ ഹാജരായി; യുവാവിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കി
Mar 7, 2024, 18:23 IST
ബേക്കൽ: (KasargodVartha) വിവാഹ വാഗ്ദാനം നൽകി 19കാരിയെ ബേക്കലിലും മൂന്നാറിലുമടക്കം കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് പൊലീസിൽ ഹാജരായി. ഹൈകോടതിയിൽ നിന്നും ഉപാധികളോടെ ജാമ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായത്. പ്രതിയുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ നവാസ് മുന്നയെ (31) ആണ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.
പ്രതിയെ പിന്നീട് ആശുപത്രിയിൽ ഹാജരാക്കി ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 19കാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടിയുമായി മുൻ പരിചയമുള്ള നവാസ് രണ്ട് സിനിമകളിലും ആൽബങ്ങളിലും അഭിനയിച്ച പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ മൂന്നാറിൽ വെച്ചും പിന്നീട് ഒക്ടോബറിൽ എറണാകുളത്തും വെച്ചും നവംബറിൽ പള്ളിക്കരയിലെ റിസോർടിൽ വെച്ചും ലൈംഗിക പീഡനത്തിനിരക്കിയെന്നാണ് കേസ്.
ഇൻസ്റ്റഗ്രാം വഴി ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ അയപ്പിക്കുകയും ഗർഭിണിയാണെന്ന് ബോധ്യമായതോടെ ഗുളിക അബോർഷന് വിധേയമാക്കിയതായും പരാതിയിൽ പറയുന്നു. പിന്നീട് ഫോൺ സ്വിച് ഓഫ് ചെയ്ത് മുങ്ങിയെന്നാണ് ആരോപണം. ഇതോടെ നവാസിനെതിരെ പെൺകുട്ടി പരാതിയുമായി ചന്തേര പൊലീസിൽ എത്തുകയായിരുന്നു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം സംഭവം നടന്നത് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ബേക്കൽ പൊലീസിന് കൈമാറുകയായിരുന്നു. കോഴിക്കോട് വെച്ച് ഒരു ആൽബം ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയത്തിലായത്. പിന്നീടാണ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. ഹൈകോടതി ജാമ്യം അനുവദിച്ചതിനാൽ യുവാവിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.
Keywords: Police FIR, Malayalam News, Crime, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Youth held for assaulting girl. < !- START disable copy paste -->