Court Verdict | 'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കി'; യുവാവിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
Dec 26, 2023, 20:30 IST
കാസർകോട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയെന്ന കേസിൽ യുവാവിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി കെ ദീക്ഷിത് എന്ന വാവ (23) യെയാണ് കാസർകോട് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.
വിവാഹ വാഗ്ദാനം നൽകി 2016 മാർചിൽ പലദിവസങ്ങളിലായി വീട്ടിൽ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് ഇൻസ്പെക്ടർ ആയിരുന്ന അബ്ദുർ റഹ്‌മാനാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂടർ പ്രകാശ് അമ്മണ്ണായ ഹാജരായി.
< !- START disable copy paste -->
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Court Verdict, Crime, Jail, Youth gets 20 years jail term for assault of minor.