Accident | കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് പെയിന്റിങ് തൊഴിലാളിയായ യുവാവ് മരിച്ചു
Jan 22, 2024, 13:17 IST
കാസര്‍കോട്: (KasargodVartha) കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് പെയിന്റിങ് തൊഴിലാളിയായ യുവാവ് മരിച്ചു. ചിറ്റാരിക്കല്‍ സ്വദേശിയും കരിവേടകം ചൂരിത്തോട്ടില്‍ വാടക ക്വാര്‍ടേഴ്‌സില്‍ താമസക്കാരനുമായ സജി ജോസ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9,50 മണിയോടെയാണ് അപകടം ഉണ്ടായത്.
കാസര്‍കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടി ബസാണ് അപകടം വരുത്തിയത്. ജോലി കഴിഞ്ഞ് ബൈകില്‍ വരികയായിരുന്നു സജി. ബസ് ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരിച്ചിരുന്നു.
മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച സജിക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.

Keywords: News, Kerala, Kasaragod, Accident, Obituary, Malayalam News, Youth dies after bike collides with KSRTC bus.
< !- START disable copy paste -->
< !- START disable copy paste -->