Accident | പെരുങ്കളിയാട്ടം കാണാന്‍ പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ഓടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്കേറ്റു
Feb 12, 2024, 13:21 IST
ചന്തേര: (KasargodVartha) പെരുങ്കളിയാട്ടം കാണാന്‍ പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ഓടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാഞ്ഞങ്ങാട്ടെ ജി എസ് ടി ഓഫീസിലെ ഉദ്യോഗസ്ഥൻ വെളളച്ചാല്‍ അമ്മിഞ്ഞിക്കോട്ടെ കെ രഘു - അംബിക ദമ്പതികളുടെ മകന്‍ കെ അനുരാഗ് (27) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വെള്ളച്ചാലിലാണ് അപകടം. പാലത്തര ഭാഗത്ത് നിന്നും കൂട്ടുകാര്‍ക്കൊപ്പം മുച്ചിലോട്ട് ഉത്സവ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. അനുരാഗ് സഞ്ചരിച്ച ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനുരാഗിൻ്റെ ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അനുരാഗ് നേരത്തെ കാഞ്ഞങ്ങാട്ടെ ജ്വലറിയിലെ ജീവനക്കാരനായിരുന്നു. അമൃത ഏക സഹോദരിയാണ്.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Accident, Obituary, Malayalam News, Auto-Rickshaw, Injured, Auto-rickshaw overturns, Youth dies; 3 injured. < !- START disable copy paste -->