Obituary | ടർഫ് മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Dec 14, 2023, 22:53 IST
ബെദിര: (KasargodVartha) ടർഫ് മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബെദിരയിലെ എൻ എ മുഹമ്മദ് - സുഹ്റ ദമ്പതികളുടെ മകൻ ഹാരിസ് (45) ആണ് മരിച്ചത്. കാസർകോട് അക്ബർ ട്രാവൽ ഏജൻസിയിലെ ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി 9:30 മണിയോടെ ഉളിയത്തടുക്കയിൽ വെച്ചായിരുന്നു സംഭവം.
ട്രാവൽ ഏജൻസിയിലെ ജീവനക്കാർ തമ്മിലുള്ള സൗഹൃദ മത്സരമായിരുന്നു നടന്നത്. കളിക്കിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹാരിസ് വെള്ളം കുടിച്ചയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കളി സംഘടിപ്പിക്കുന്നതിലും വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലും ഹാരിസാണ് മുന്നിലുണ്ടായിരുന്നത്. എല്ലാവരുമായും മികച്ച സുഹൃദ് ബന്ധം കാത്ത് സൂക്ഷിച്ചിരുന്ന ഹാരിസിൻ്റെ അപ്രതീക്ഷിത വിടവാങ്ങൽ ഏവർക്കും കനത്ത ആഘാതമായി.
നേരത്തെ ദുബൈയിൽ സോണിക് ട്രാവൽസിൽ ജീവനക്കാരനായിരുന്നു. കാസർകോട് മൗലവി ട്രാവൽസി ലും ജോലി ചെയ്തിരുന്നു. ഭാര്യ: ഹസീന. മക്കള്‍: ഹംന, ഹന, ഹൈസ. സഹോദരങ്ങള്‍: എന്‍ എം ഹസൈനാര്‍, സിദ്ദീഖ്, മഹ് മൂദ്, ഫൈസല്‍, ഇല്യാസ്, സഹീദ്, ആശിഫ്, സഫീദ, സാനിയ. ഖബറടക്കം ബെദിര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

keywords: Uliyathdka, Obituary, Malayalam News, News, Top headlines, Kasaragod, Youth collapsed and died