city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | വിവാഹ വാഗ്ദാനം നൽകി 19കാരിയെ ബേക്കലിലും മൂന്നാറിലുമടക്കം കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ കേസ്

ചന്തേര: (KasargodVartha) വിവാഹ വാഗ്ദാനം നൽകി 19 കാരിയെ ബേക്കലിലും മൂന്നാറിലുമടക്കം കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നവാസ് മുന്നയ്ക്കെതിരെ (31) യാണ് ചന്തേര പൊലീസ് കേസെടുത്തത്.

Police Booked |  വിവാഹ വാഗ്ദാനം നൽകി 19കാരിയെ ബേക്കലിലും മൂന്നാറിലുമടക്കം കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ കേസ്

ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 19 കാരിയുടെ പരാതിയിലാണ് കേസ്. പെണ്‍കുട്ടിയുമായി മുന്‍പരിചയമുള്ള നവാസ്, രണ്ട് സിനിമകളിലും ആൽബങ്ങളിലും അഭിനയിച്ച പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ മൂന്നാറിൽ വെച്ചും പിന്നീട് ഒക്ടോബറിൽ എറണാകുളത്ത് വെച്ചും നവംബറിൽ ബേക്കല്‍ പള്ളിക്കരയിലെ റിസോർടിലും കൊണ്ടുപോയി പലതവണ ലൈംഗീക പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

ഇൻസ്റ്റഗ്രാം വഴി ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോ അയപ്പിക്കുകയും പിന്നീട് ഗർഭിണിയായപ്പോൾ ഗുളിക നൽകി അബോർഷന് ഇരയാക്കുകയുമാണ് ചെയ്തതെന്നും ഇതിന് ശേഷം നവാസ് ഫോണ്‍ സ്വിച് ഓഫ് ചെയ്ത് മുങ്ങുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ഇതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പൊലീസിലെത്തിയത്. പ്രതിക്കായി തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് ഒരു ആൽബം ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയത്തിലായത്. അതിനിടെ കേസിനാസ്പദമായ സംഭവം നടന്നത് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ബേക്കല്‍ പൊലീസിന് കൈമാറിയതായി ചന്തേര പൊലീസ് അറിയിച്ചു.
 
Keywords: News, Malayalam News, Kasaragod, Kanhangad, Bekal, Chendere, Munnar,  Youth booked on charges of assaulting
< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia