Police Booked | വീട്ടുവരാന്തയിൽ ഇരുന്ന യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചതായി പരാതി; യുവാവിനെതിരെ കേസ്
Nov 11, 2023, 19:16 IST
അമ്പലത്തറ: (KasargodVartha) വീട്ടു വരാന്തയിൽ ഇരിക്കുകയായിരുന്ന യുവതിയെ ബാങ്കിൽ നിന്നും പണം നൽകാനെന്ന് പറഞ്ഞ് എത്തിയ ആൾ അതിക്രമിച്ച് കയറി കടന്നുപിടിക്കാൻ ശ്രമിച്ചതായി പരാതി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ 42 കാരിയെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ ആറാം തീയതി ഉച്ചയ്ക്ക് രണ്ടരമണിയോടെ ഭക്ഷണം കഴിച്ച ശേഷം വീട്ടുവരാന്തയിൽ ഇരിക്കവെയാണ് കേസിനാസ്പദമായ സംഭവം.
വീട്ടിലെത്തിയ യുവാവ് അസഭ്യമായി പെരുമാറാൻ ശ്രമിക്കവെ യുവതി ബഹളം വെക്കുകയും വീടിന് പിൻവശത്തുണ്ടായിരുന്ന ഭർത്താവും മറ്റും ഓടിയെത്തുമ്പോഴെക്കും ബാങ്കിൽ നിന്ന് പണം നൽകാൻ എത്തിയതാണെന്ന് പറഞ്ഞ് സ്ഥലത്തെത്തിയ യുവാവ് വീട്ടിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നുമാണ് യുവതി പറയുന്നത്. യുവതിയുടെ പരാതിയിൽ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അനൂപിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
Keywords: News, Kasaragod, Bank, Neeleswaram, Police, Case, Ambalathara, Police Station, Women Youth booked for trying to assault woman.
< !- START disable copy paste -->