Arrested | കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; 'പിടിയിലായത് ബെംഗ്ളൂറിൽ നിന്ന് വിൽപനയ്ക്കായി കൊണ്ടുവരുന്നതിനിടെ'
Nov 27, 2023, 10:26 IST
കാഞ്ഞങ്ങാട്: (KasargodVartha) കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി റസീൽ (39) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച പുലർചെ 3.15 മണിക്ക് എക്സൈസ് ഇൻസ്പെക്ടർ കെ കെ സുധീറും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
< !- START disable copy paste -->
കെ എൽ ഏഴ് സി യു 9982 നമ്പർ ടാറ്റ ആൾട്രോസ് കാറിൽ ബെംഗ്ളൂറിൽ നിന്ന് കടത്തിക്കൊണ്ടുവരികയായിരുന്ന 28.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എംഡിഎംഎ ബെംഗ്ളൂറിൽ നിന്നും കൊണ്ടുവന്ന് ചെറു പാകറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ പതിവെന്നും എക്സൈസ് വ്യക്തമാക്കി.
പിടിച്ചെടുത്ത മയക്കുമരുന്നിന് ഒരു ലക്ഷത്തോളം രൂപ മാർകറ്റ് വിലയുണ്ട്. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ സതീശൻ നാലുപുരക്കൽ, സികെവി സുരേഷ്, സിഇഒമാരായ പ്രസാദ് എംഎം ശൈലേഷ് കുമാർ, സുനിൽകുമാർ, വനിത സിഇഒ ഇന്ദിര കെ, ഡ്രൈവർ ദിജിത് എന്നിവരും ഉണ്ടായിരുന്നു. കാസർകോട് എക്സൈസ് സൈബർ സെലിൻ്റ സഹായത്തോടെയാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
Keywords: Arrest ,Case, Police, Excise, Jail, Kerala, MDMA, Banglore, Kanhangad, Officers, Youth arrested with MDMA