Criminal Arrested | സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ യുവാവിനെ പൊലീസ് പരിശോധിച്ചപ്പോൾ ലഭിച്ചത് കഞ്ചാവ്; പിടിയിലായത് നിരവധി കേസുകളിലെ പ്രതി
Jan 20, 2024, 11:25 IST
കാസർകോട്: (KasargodVartha) കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ആശിദിനെ (27) ആണ് കാസർകോട് ടൗൺ എസ്ഐ കെ പി വിനോദ് കുമാറും സംഘവും പിടികൂടിയത്.
കാസർകോട് പ്രസ് ക്ലബിൽ നിന്ന് ചന്ദ്രഗിരി പാലത്തിലേക്കുള്ള വഴിയിൽ സംശയാസ്പദമായ നിലയിൽ പൊലീസ് യുവാവിനെ കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോൾ സഞ്ചിയിൽ നിന്ന് 250 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവാവ് ബേക്കൽ പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. കഞ്ചാവ് വേട്ട നടത്തിയ സംഘത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, നിജിൻ കുമാർ എന്നിവരുമുണ്ടായിരുന്നു.