Arrested | 'താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തി യുവാവ്'; കയ്യോടെ പൊക്കി എക്സൈസ്
Mar 7, 2024, 15:57 IST
കാസർകോട്: (KasargodVartha) താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർടേഴ്സിൽ താമസിക്കുന്ന ഉമർ ഫാറൂഖ് (40) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് എക്സൈസ് ഇൻസ്‌പെക്ടർ ഇ ടി ഷിജുവും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
143 സെന്റി മീറ്റർ ഉയരത്തിലുള്ളതും ആറ് മാസത്തിൽ താഴെ വളർച്ചയുള്ളതുമായ കഞ്ചാവ് ചെടിയാണ് കണ്ടെത്തിയാണ്. ഷീറ്റ് കൊണ്ട് മറച്ച് രഹസ്യമായാണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്. കൃഷിയോടുള്ള താത്പര്യം കൊണ്ടാണ് കഞ്ചാവ് ചെടി വളർത്തിയതെന്ന് യുവാവ് മൊഴി നൽകിയതായും ഉദ്യോഗസ്ഥർ പറയുന്നു.
നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) 20 എ വകുപ്പ് പ്രകാരം കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ ഉണ്ണികൃഷ്ണൻ, സി ഇ ഒമാരായ കണ്ണൻ കുഞ്ഞി, ശ്യാംജിത്ത്, ധന്യ എന്നിവരുമുണ്ടായിരുന്നു.
< !- START disable copy paste -->

Keywords: News, Kerala, Kasaragod, Kerala Excise, Malayalam News, Crime, Excise Officer, Youth, Case, Arrest, Youth arrested for cultivating cannabis, Shamil.
< !- START disable copy paste -->