city-gold-ad-for-blogger
Aster MIMS 10/10/2023

Police Assault | അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് പൊലീസ് ജീപിടിച്ച് വീഴ്ത്തിയെന്ന് പരാതി; പൊലീസുമായുള്ള തര്‍ക്കത്തിന്റെ വീഡിയോ!

കാസര്‍കോട്: (KasargodVartha) അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് പൊലീസ് ജീപിടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന് പരാതി. മേല്‍പറമ്പിലെ കെ ജി എന്‍ ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന കലന്തര്‍ അലി (25) യെയാണ് മേല്‍പറമ്പ് എസ് ഐ, ജീപിടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് യുവാവിന്റെ ബന്ധുക്കള്‍ കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Police Assault | അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് പൊലീസ് ജീപിടിച്ച് വീഴ്ത്തിയെന്ന് പരാതി; പൊലീസുമായുള്ള തര്‍ക്കത്തിന്റെ വീഡിയോ!

സംഭവത്തെ കുറിച്ച് ബന്ധുക്കൾ പറയുന്നത് ഇങ്ങനെ:

'മൂന്ന് ദിവസം മുമ്പ് കലന്തര്‍ അലിയെ നാലുപേര്‍ ചേര്‍ന്ന് മാരകായുധങ്ങള്‍ക്കൊണ്ട് അക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. കലന്തര്‍ അലിയുടെ ജ്യേഷ്ഠന്‍ ജാശിറിനോടുള്ള വൈരാഗ്യത്തില്‍ പിതാവ് ജമാലിന്റെ കോളര്‍ പിടിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലാണ് റിയാസ്, ആശിഫ്, സലീം, ഫാറൂഖ് എന്നിവര്‍ ചേര്‍ന്ന് അക്രമിച്ച് പരുക്കേല്‍പ്പിച്ചത്. ഇരുമ്പുവള, വടി, വാഹനത്തിന്റെ ചാവി എന്നിവ കൊണ്ടായിരുന്നു അക്രമം.

പരുക്കേറ്റ യുവാവിനെ ആദ്യം കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ സ്‌കാനിങ് സൗകര്യമില്ലാത്തതിനാല്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് ഇന്റിമേഷന്‍ അയച്ചതിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ രേഖകളുമായി സ്റ്റേഷനിലെത്താന്‍ യുവാവിനോട് പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 5.30മണിയോടെ യുവാവ് സ്‌റ്റേഷനിലെത്തി.

ഇവിടെ കുറേ സമയം ഇരുത്തിയ ശേഷം എസ്ഐ കാര്യം അന്വേഷിച്ചു. അടിപിടിയാണെന്ന് പറഞ്ഞപ്പോള്‍ അടിപിടിക്ക് ഇവിടെ കേസെടുക്കാറില്ലെന്ന് പറഞ്ഞു. തനിക്ക് പരാതിയുണ്ടെന്നും എസ് പി അടക്കമുള്ളവരെ കണ്ട് ഇക്കാര്യം പറഞ്ഞുകൊള്ളാമെന്നും അറിയിച്ചതോടെ യുവാവ് കൊണ്ടുവന്ന ചികിത്സാ രേഖകള്‍ അടങ്ങുന്ന കവറും മൊബൈൽ ഫോണും പിടിച്ചുവെക്കുകയായിരുന്നു.

താന്‍ ഇവിടെ നിന്ന് പുറത്തിറങ്ങിയാല്‍ മാത്രമല്ലേ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയുള്ളൂ എന്ന് പറഞ്ഞതോടെ കലന്തര്‍ അലി പുറത്തേക്കിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജീപെടുത്ത് യുവാവിനെ ഇടിച്ചുവീഴ്ത്തിയത്. സംഭവം കണ്ട് ആളുകള്‍ ഓടിക്കൂടിയതോടെ യുവാവിനെ സഹോദരനെയും പിതാവിനെയും വിവരമറിയിച്ചു. ഇവരെത്തി ഏറെ നേരം പൊലീസുമായി തര്‍ക്കിച്ചു. പിടിച്ചുവെച്ച ചികിത്സാ രേഖകളും മൊബൈൽ ഫോണും സിഐ ഇടപെട്ടാണ് തിരിച്ചുതന്നത്'.

യുവാവ് ചികിത്സയിൽ

പൊലീസില്‍ നിന്നും ഒരു നീതിയും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല പൊലീസ് തന്നെ അക്രമത്തിന് നേതൃത്വം വഹിക്കുകയാണെന്നാണ് യുവാവിന്റെയും വീട്ടുകാരുടെയും ആരോപണം. സംഭവം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഇവര്‍ അറിയിച്ചു. യുവാവ് ഇപ്പോള്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

നിഷേധിച്ച് പൊലീസ്

അതേസമയം പൊലീസിന്റെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള ഉപദ്രവവും ഉണ്ടായിട്ടില്ലന്നും ജീപിടിച്ച് വീഴ്ത്തിയെന്നത് കെട്ടുകഥയാണെന്നുമാണ് മേല്‍പറമ്പ് പൊലീസിന്റെ വിശദീകരണം. യുവാവിനെ ആക്രമിച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങളും പൊലീസ് സ്റ്റേഷന്റെ സിസിടിവിയില്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.



Keywords: News, Kerala, Kasaragod, Assault, Police, Malayalam News, Youth, Complaint, General Hospital, Treatment, Injured, CCTV, Youth alleges police assault.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL