Assaulted | മാല മോഷ്ടാവെന്നാരോപിച്ച് വെൽഡിംഗ് തൊഴിലാളിയെ പൊലീസ് ഡ്രൈവർ മർദിച്ചെന്ന് പരാതി
Feb 21, 2024, 10:15 IST
ചെർക്കള: (KasargodVartha) മാല തട്ടിപ്പറിക്കുന്ന സംഘമാണെന്നാരോപിച്ച് വെൽഡിംഗ് തൊഴിലാളിയെ പൊലീസ് ഡ്രൈവർ മൃഗീയമായി മർദിച്ചതായി പരാതി. എടനീരിൽ വെൽഡിംഗ് കടയിൽ ജോലി ചെയ്യുന്ന കല്ലക്കട്ട സ്വദേശി അഭിലാഷിനെ (25) മർദിച്ചെന്നാണ് പരാതി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ എതിർതോടിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
പിന്നീട് പൊലീസ് ജീപിൽ കയറ്റി കൊണ്ട് ചെങ്കള ഇ കെ നായനാർ ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സ നൽകിയ ശേഷം വിദ്യാനഗർ സ്റ്റേഷനിൽ കൊണ്ട് പോയി ചില രേഖകളിൽ ഒപ്പിടുവിക്കുകയും തുടർന്ന് അവശനായ യുവാവിനെ ഓടോറിക്ഷയിൽ കയറ്റി വീട്ടിലേക്ക് അയക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്.
ചൊവ്വാഴ്ച രാവിലെ ദേഹമാസകലം വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജെനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പൊലീസുകാരനെതിരെ മനുഷ്യാവകാശ കമീഷനും, ഡിജിപിക്കും ജില്ലാ പൊലീസ് ചീഫിനും യുവാവ് പരാതി നൽകി.
Keywords: Assault, Crime, Kasaragod, Malayalam News, Youth, Fraud, Gang, Welding, Worker, Police, Driver, Beaten, Complaint, Edneer, Kallakatta, Scooter, Chengala, E. K. Nayanar, Hospital, Youth alleges cop assaulted him.