Accident | കാറും സ്‌കൂടറും കുട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Jan 7, 2024, 19:10 IST
ഉപ്പള: (KasargodVartha) കാറും സ്‌കൂടറും കുട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഉപ്പള പത്വാടി മൊഗര്‍ സ്വദേശി മുഹമ്മദ് ഉമിക്കള (38) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെ സോങ്കാലിലായിരുന്നു അപകടം. ബായാര്‍ ഭാഗത്ത് നിന്നും ഉപ്പളയിലേക്ക് വരികയായിരുന്ന കാറും കൊടങ്കയില്‍ നിന്നും ഉപ്പളയിലേക്ക് പോവുകയായിരുന്ന മുഹമ്മദ് സഞ്ചരിച്ച സ്‌കൂടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു. ഉപ്പളയിലെ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Uppala, Accident, Death, Accidental Death, Manjeshwaram, Police, Car, Scooter, Hospital, Young man died after being hit by car and scooter.
< !- START disable copy paste -->