city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: (KasaragodVartha) കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പരവനടുക്കം നഞ്ചിൽ ഹൗസിലെ ചന്ദ്രൻ നായർ - കാർത്യായനി ദമ്പതികളുടെ മകൻ ശ്യാംകുമാർ (31) ആണ് മരിച്ചത്. പരവനടുക്കം തലക്ലായി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ ബസിൽ കാസർകോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു ശ്യാംകുമാർ.

Obituary | കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഇതിനിടെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയവർ ഉടൻ തന്നെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. കോട്ടൂരിലെ പ്ലാസ്റ്റിക് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മറ്റ് കൂലി വേലകളും ചെയ്ത് വന്നിരുന്നു. സഹോദരങ്ങൾ: ശാന്തിനി, ശരണ്യ.

Keywords: News, Malayalam, Kasaragod, KSRTC, Bus Stand, Paravanadukkam, Thalaklayi, General Hospitial, Heart attack, Young man collapsed and died at KSRTC bus stand
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia