city-gold-ad-for-blogger
Aster MIMS 10/10/2023

എംഡിഎംഎ വേട്ട തുടരുന്നു; മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; 'പിടിയിലായത് ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് മിസ്റ്റർ ഏഷ്യ പട്ടം നേടിയയാൾ'

കാസർകോട്: (www.kasargodvartha.com 13.02.2022) മയക്കുമരുന്ന് വേട്ട തുടരുന്നു. 13.09 ഗ്രാം എംഡിഎംഎയുമായി വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്‌ ശരീഫിനെ (32) വിദ്യാനഗർ ഇൻസ്‌പെക്ടർ വി വി മനോജ്‌, എസ് ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

എംഡിഎംഎ വേട്ട തുടരുന്നു; മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; 'പിടിയിലായത് ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് മിസ്റ്റർ ഏഷ്യ പട്ടം നേടിയയാൾ'

 
പ്രതി ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് മിസ്റ്റർ ഏഷ്യ പട്ടം നേടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ കിടപ്പ് മുറിയിൽ നിന്നാണ് എംഡിഎംഎ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പൊലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ എസ് ഐ വിനോദ്, പൊലീസുകാരായ സലീം, ശ്യാം, നിഷാന്ത്, പ്രശാന്തി, ഹോംഗാർഡ് കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.

Keywords: Kasaragod, News, Top-Headlines, Drugs, Police, Case, Arrest, MDMA, Vidya Nagar, Youth, Young man arrested with MDMA.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL