Obituary | വീട്ടിൽ നിന്നിറങ്ങിയ 17കാരി ജീപ് ഇടിച്ച് മരിച്ചു
Dec 23, 2023, 15:07 IST
ചെറുവത്തൂർ: (KasargodVartha) വീട്ടിൽ നിന്നിറങ്ങിയ 17കാരി ജീപിടിച്ച് മരിച്ചു. കൊടക്കാട് വെള്ളച്ചാൽ ശാന്തി നിലയത്തിലെ സുരേഷ് - അധ്യാപികയായ ചിത്ര ദമ്പതികളുടെ മകൾ ആദിയ സുരേഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ കരിവെള്ളൂർ പാലക്കുന്ന് ദേശീയ പാതയിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപാണ് ഇടിച്ചത്.
രാത്രി എട്ട് മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. സന്തോഷവതിയായാണ് പോയിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടയിൽ ജീപിടിച്ച് പരുക്കേറ്റ് ചെറുവത്തൂരിലെ ആശുപത്രിയിലുള്ളതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയും വീട്ടുകാരെത്തി ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. വീട്ടിൽ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റർ അകലെ ദേശീയ പാതയിലാണ് അപകടം സംഭവിച്ചത്.
പെൺകുട്ടി ജീപിന് മുന്നിൽ ചാടുകയായിരുന്നുവെന്നാണ് ജീപ് ഡ്രൈവർ ആശുപത്രിയിൽ വെച്ച് നാട്ടുകാരോട് വെളിപ്പെടുത്തിയത്. ഇടിച്ച അതേ ജീപിൽ തന്നെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മരിച്ച ആദിയയ്ക്ക് ഒരു സഹോദരിയുണ്ട്. പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിൽ പോസ്റ്റ് മോർടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

അപകടം സംബന്ധിച്ച് പയ്യന്നൂർ പൊലീസ് അന്വേഷണം നടത്തിവരികയാണ്. വാഹനാപകടം എന്ന നിലയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പയ്യന്നൂർ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: News, Malayalam, Obituary, Cheruvathur, Suresh, Chithra, Adhiya, 17-year-old died after being hit by jeep