ലോകകപ്പ്: കലൂര്‍ സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറി, ഇനിയുള്ളത് മിനുക്കുപണികള്‍ മാത്രം
Sep 26, 2017, 09:52 IST
കൊച്ചി: (www.kasargodvartha.com 26.09.2017) അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനായി കലൂര്‍ സ്റ്റേഡിയം ഒരുങ്ങി. കലൂര്‍ സ്റ്റേഡിയം കഴിഞ്ഞ ദിവസം ജിസിഡിഎ ഔദ്യോഗികമായി ഫിഫയ്ക്ക് കൈമാറി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയവും പരിശീലനത്തിനുള്ള നാല് കളിക്കളങ്ങളും ജിസിഡിഎ സെക്രട്ടറി എംസി ജോസഫ് ഫിഫ ലോകകപ്പ് വേദികളുടെ ചുമതലക്കാരി റോമ ഖന്നക്കാണ് കൈമാറിയത്.
ഇനിയുള്ളത് ചില മിനുക്കുപണികള്‍ മാത്രം. ഒക്ടോബറില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനായി ഫുട്ബോള്‍ പ്രേമികളും ഒരുങ്ങിക്കഴിഞ്ഞു. മഹാരാജാസ് കോളജ് മൈതാനം, പനമ്പള്ളി സ്പോര്‍ട്സ് അക്കാദമി മൈതാനം, ഫോര്‍ട്ട് കൊച്ചി വെളി മൈതാനം, ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനം എന്നിവയാണ് പരിശീലനത്തിനുപയോഗിക്കുക.
ബാക്കിയുള്ള മിനുക്കുപണികള്‍ ഫിഫയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുക. ഹൈക്കോടതി ഉത്തരവ് പ്രകാരം സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, news, Top-Headlines, World Cup; Kaloor stadium handed over to Fifa