Obituary | ടാറിങ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
Feb 28, 2024, 11:07 IST
വിദ്യാനഗർ: (KasargodVartha) ടാറിങ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വിദ്യാനഗർ നെലക്കളയിലെ പരേതനായ രാജൻ - സരള ദമ്പതികളുടെ മകൻ ഷാജു (33) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഉപ്പളയ്ക്ക് സമീപം റോഡ് നിർമാണ ജോലിക്കിടെയാണ് യുവാവ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദായാഘാതമെന്നാണ് നിഗമനം.
മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങൾ: ബാബു, ഹരീഷൻ, അനിൽ, സൗമ്യ, ലത, പരേതനായ സതീശൻ.
മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങൾ: ബാബു, ഹരീഷൻ, അനിൽ, സൗമ്യ, ലത, പരേതനായ സതീശൻ.