Women India | 'സാമൂഹിക തിന്മകള്‍ക്കെതിരെ സ്ത്രീ മുന്നേറ്റം' വിമന്‍ ഇൻഡ്യ മൂവ്‌മെന്റ് സംസ്ഥാനതല കാംപയിന്റെ സമാപനവും റാലിയും 29ന് മഞ്ചേശ്വരത്ത്
Feb 27, 2024, 21:48 IST
കാസര്‍കോട്: (KasargodVartha) സ്ത്രീധനം, ലഹരി വ്യാപനം, കുട്ടികള്‍ക്കെതിരായ അതിക്രമം, സാമൂഹിക തിന്മകള്‍ക്കെതിരെ സ്ത്രീ മുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി വിമന്‍ ഇൻഡ്യ മൂവ്‌മെന്റ് നടത്തി വന്ന സംസ്ഥാനതല കാംപയിന്റെ സമാപനസമ്മേളനവും റാലിയും 29ന് മഞ്ചേശ്വരത്ത് നടത്തുമെന്ന് സംസ്ഥാന ട്രഷറർ മഞ്ജുഷ മാവിലാടം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ സെക്രടറിയേറ്റ് അംഗം നസ്രിയ ബല്ലാരെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍ അധ്യക്ഷത വഹിക്കും.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ആരംഭിച്ച കാംപയിനിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും സെമിനാറുകള്‍, ടേബിള്‍ ടോകുകള്‍, സ്ട്രീറ്റ് വാള്‍, പകല്‍നാളം, പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ഗൃഹസമ്പര്‍ക്കം, ബോധവല്‍കരണ ക്ലാസുകള്‍ തുടങ്ങിയ പരിപാടികൾ നടന്നു. വാര്‍ത്താസമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം ഖമറുൽ ഹസീന, ജില്ലാ പ്രസിഡന്റ് നജ്മ റശീദ്, ജെനറൽ സെക്രടറി ആഇശത് സഫ്റ ബീവി എന്നിവരും സംബന്ധിച്ചു.

Keywords: News, Top-Headlines, News-Malayalam-News, Kerala, Kerala-News, Kasaragod-News, Women India Movement state level campaign conclusion and rally on 29th at Manjeswaram.