Found Dead | ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതി കാപ്പിൽ പുഴയിൽ മരിച്ച നിലയിൽ
Jan 4, 2024, 11:34 IST
ഉദുമ: (KasargodVartha) ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടിക്കുളം കോടി റോഡ് സ്വദേശിയും ഓടോറിക്ഷ ഡ്രൈവറുമായ മുഹമ്മദ് - സുബൈദ ദമ്പതികളുടെ മകൾ തഫ്സീന (27) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് കാപ്പിൽ പുഴയിലാണ് പ്രദേശവാസികൾ യുവതിയെ പുഴയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
ഒന്നരമാസം മുമ്പാണ് മൗവ്വലിലെ സമീറുമായി തഫ്‌സീനയുടെ വിവാഹം നടന്നത്. സഹോദരങ്ങൾ: തൻസീർ, മുഹാദ്, ത്വാഹിറ, തസ് രിയ, തസ് ലിയ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.