city-gold-ad-for-blogger

Found Dead | ഭർതൃമതിയായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബദിയഡുക്ക: (www.kasargodvartha.com) ഭർതൃമതിയായ യുവതിയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേള വിഷ്ണുമൂർത്തി നഗറിലെ ദാമോദരൻ - സുജാത ദമ്പതികളുടെ മകൾ എ അശ്വതി (28) യെയാണ് തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Found Dead | ഭർതൃമതിയായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കുണ്ടംകുഴി സ്വദേശിയായ ഭർത്താവ് മനോഹരൻ ഗൾഫിലാണ്. രണ്ട് വർഷം മുമ്പായിരുന്നു വിവാഹം. ഇവർക്ക് മക്കളില്ല. ഒമ്പത് മാസം മുമ്പ് ഭർതൃപിതാവ് തൂങ്ങി മരിച്ചത് കണ്ടതോടെ അശ്വതി മൂകമായ അവസ്ഥയിലായിരുന്നു. പിന്നീട് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു.

Found Dead | ഭർതൃമതിയായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മരണത്തിൽ സംശയങ്ങളോ മറ്റോ ഇല്ലെന്ന് ബന്ധുക്കൾ പൊലീസിൽ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഏക സഹോദരൻ കിരൺകുമാർ.

Keywords: News, Badiadaka, Obituary, Found Dead, Kasaragod, Police, General Hospital, Postmortem, Dead Body, Woman found dead at home.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia