Found Dead | വീട്ടമ്മ വീട്ടിനകത്ത് മരിച്ച നിലയിൽ; സംഭവം ഭർത്താവും മകനും ജോലിക്ക് പോയ സമയത്ത്
Oct 28, 2023, 13:16 IST
ബദിയഡുക്ക: (KasargodVartha) വീട്ടമ്മയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക അർത്തിപ്പള്ള ബാറഡുക്ക വീട്ടിലെ ലക്ഷ്മി (61) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഭർത്താവും മകനും ജോലിക്ക് പോയിരുന്നതിനാൽ ലക്ഷ്മി വീട്ടിൽ തനിച്ചായിരുന്നു.
വൈകീട്ട് മൂന്ന് മണിയോടെ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ലക്ഷ്മിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
പരേതനായ ഐത്തപ്പ നായിക് - പാർവതി ദമ്പതികളുടെ മകളാണ്. ഭർത്താവ്: സുബ്രായ നായിക്. മക്കൾ: നയൻ കുമാർ, ഗായത്രി, ബെനക ശ്രീ. മരുമക്കൾ: ഷിജിത്, വിനയ. സഹോദരൻ: മഹാലിംഗ നായിക്.
Keywords: News, Kerala, Kasaragod, Found Dead, Obituary, Police, Woman found dead at home.
< !- START disable copy paste -->