Arrested | വാടക ക്വാർടേഴ്സിൽ നിന്ന് എംഡിഎംഎയുമായി യുവതി അറസ്റ്റിൽ
Nov 10, 2023, 17:07 IST
കാസർകോട്: (KasargodVartha) വാടക ക്വാർടേഴ്സിൽ നിന്ന് എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർടേഴ്സിൽ താമസിക്കുന്ന എസ് റംസൂണ (35) യാണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ കാസര്‍കോട് എക്‌സൈസ് റേൻജ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
യുവതിയിൽ നിന്ന് 9.021 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത യുവതിയെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ ഹൊസ്ദുർഗ് വനിതാ ജയിലിൽ അടച്ചു.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മുരളി കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ കെ, ഷിജിത്ത് വി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ എം വി, എക്സൈസ് ഡ്രൈവർ ക്രിസ്റ്റിൻ പി എ, സൈബർ സെൽ ഉദ്യോഗസ്ഥൻ പ്രിഷി പി എസ് എന്നിവരും ഉണ്ടായിരുന്നു.
Keywords: News, Kerala, Kasaragod, Arrested, Crime, Bandiyod, NDPS, MDMA, Quarters, Woman, Case, Court, Remand, Woman arrested with MDMA from quarters.
< !- START disable copy paste -->