Al Muwatta | റമദാന്‍ വസന്തം - 2024: അറിവ് 10
Mar 21, 2024, 16:00 IST
(KasargodVartha) അറിവ് 10 (21.03.2024): 'അല്‍ മുവത്വ' എന്ന ഹദീസ് ഗ്രന്ഥം രചിച്ചത് ആരാണ്?
ഹദീസ്
ഇസ്‌ലാമിലെ അതിപ്രധാനമായ അടിസ്ഥാന പ്രമാണമാണ് ഹദീസ്. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്ലാമിന്റെ പ്രമാണം ഹദീസ് ആണ്. പ്രവാചകചര്യയുടെ റിപോര്‍ടുകളാണ് ഹദീസ് എന്നു പറയുന്നത്. മുഹമ്മദ് നബിയുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയുടെ ആകെത്തുകയാണ് ഹദീസ്. ഇവ മൂന്നുമാണ് ഹദീസിന്റെ പ്രതിവാദ്യ വിഷയമെങ്കിലും നബിയുടെ വിശേഷണങ്ങളും പ്രവാചകത്വ ലബ്ദിക്ക് മുമ്പുണ്ടായ സംഭവങ്ങളും ഹദീസിൽ വിഷയമായിട്ടുണ്ട്.
നബിയില്‍ നിന്ന് അറിവുകള്‍ നേരിട്ട് സ്വീകരിക്കുകയും തങ്ങളുടെ ജീവിതക്രമത്തിലെ ചലന നിശ്ചലനങ്ങളെ അവക്കനുസൃതമായി ക്രമപ്പെടുത്തുകയും ചെയ്തവരായിരുന്നു പ്രവാചക അനുയായികൾ അഥവാ സ്വഹാബത്. നബിയുടെ കാലത്ത് നബിവചനങ്ങള്‍ പ്രധാനമായും വാമൊഴിയായി പ്രചരിക്കുകയായിരുന്നു. നബിയുടെ വിടവാങ്ങലിന് ശേഷം ഹദീസുകള്‍ ഗ്രന്ഥരൂപത്തിലാക്കാൻ തുടങ്ങി. അഗ്രഗണ്യരായ പല പണ്ഡിതന്മാരും ഹദീസ് ക്രോഡീകരണവും രചനയും നടത്തിയിട്ടുണ്ട്.