Hijrah | റമദാന്‍ വസന്തം - 2024: അറിവ് 02
Mar 13, 2024, 16:00 IST
(KasargodVartha) അറിവ് 02 (13.03.2024): മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഹിജ്‌റയിൽ മുഹമ്മദ് നബിക്കൊപ്പം ഉണ്ടായിരുന്നത് ആരാണ്?
മദീന എന്ന പുണ്യ നഗരം
സഊദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് ജിദ്ദ നഗരത്തിൽ നിന്നും ഏകദേശം 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് മദീന. ഇസ്ലാം മത വിശ്വാസികൾക്ക് പ്രാധന്യമുള്ള ഇടമാണ് മദീന. ചരിത്രപരമായി അതിനൊരുപാട് കാരണങ്ങളുണ്ട്. ആറാം നൂറ്റാണ്ടില്‍ ഹിജ്‌റയിലൂടെയെത്തിയ മുഹമ്മദ് നബിയും സ്വഹാബികളും മദീനയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി.
മുഹമ്മദ് നബിയുടെയും ഖലീഫമാരായ അബൂബകർ, ഉമർ, ഉസ്മാൻ എന്നിവരുടെയും ഭരണ സിരാകേന്ദ്രമായിരുന്നു മദീന. പുണ്യം പ്രതീക്ഷിച്ച് യാത്ര പോകാമെന്ന് മുഹമ്മദ് നബി പറഞ്ഞ ലോകത്തെ മൂന്നു പള്ളികളിൽ രണ്ടാമത്തേതാണ് മദീനയിലെ മസ്ജിദുന്നബവി. ക്രിസ്തുവർഷം 622ൽ നബിയും അനുചരന്മാരും ചേർന്ന് നിർമിച്ചതാണ് ഈ പള്ളി.