city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Surah | റമദാന്‍ വസന്തം - 2024: അറിവ് 01

(KasargodVartha) അറിവ് 01 (12.03.2024): ഖുർആനിൽ റമദാൻ നോമ്പിനെ കുറിച്ച് പറയുന്നത് ഏത് സൂറത്തിലാണ്?

വിശുദ്ധ റമദാൻ

മുസ്ലീങ്ങൾക്ക് ഏറ്റവും പുണ്യമുള്ള മാസമാണ് റമദാൻ. ഹിജ്‌റ കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് ഇത്. ഈ വിശുദ്ധ മാസത്തിൽ ലോകമെമ്പാടുമുള്ള മുസ്ലിംകൾ പ്രഭാതം മുതൽ സന്ധ്യ വരെ വ്രതമനുഷ്ഠിക്കുന്നു. മദ്യപാനം, ഭക്ഷണം, അധാർമിക പ്രവൃത്തികൾ തുടങ്ങിയവയിൽ നിന്ന് വിട്ടുനിൽക്കുന്നു. പ്രാർഥന, ആരാധന കർമങ്ങൾ, ഖുർആൻ പാരായണം, ദാനധർമങ്ങൾ തുടങ്ങിയവ കൊണ്ട് ധന്യമാക്കുന്നു.

Surah | റമദാന്‍ വസന്തം - 2024: അറിവ് 01

റമദാൻ എന്നതിന് കരിച്ചു കളയുന്നത് എന്നാണർത്ഥം. പാപങ്ങളെ കരിച്ചു കളയുന്ന മാസമായതിനാലാണ് ഇതിന് റമദാന്‍ എന്ന് പേര് തന്നെ വന്നത്. ഖുർആൻ അവതരിച്ചത് റമദാനിലാണ്. ഇസ്‌ലാമിൻ്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് നോമ്പ്. പക്വതയും ആരോഗ്യവുമുള്ള എല്ലാ മുസ്‌ലിംകൾക്കും നോമ്പ് നിർബന്ധമാണ്. മുസ്‌ലിംകൾ വ്രതത്തെ സൃഷ്ടാവുമായി കൂടുതൽ അടുക്കാനുള്ള അവസരമായാണ് വിനിയോഗിക്കുന്നത്. ക്ഷമ പഠിക്കാനും ദുശ്ശീലങ്ങൾ ഉപേക്ഷിക്കാനുമുള്ള ഒരു മാർഗമായും നോമ്പിനെ കാണുന്നു.

Keywords: Radan, Quiz, Religion, Islam, Muslim, Fasting, Food, Pray, Patience, Which Surah talks about Ramadan?

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia