Imam Bukhari | റമദാന്‍ വസന്തം - 2024: അറിവ് 15
Mar 26, 2024, 16:02 IST
(KasargodVartha) അറിവ് 15 (26.03.2024): വിശ്വപ്രസിദ്ധ ഇസ്ലാമിക പണ്ഡിതൻ ഇമാം ബുഖാരിയുടെ ജന്മസ്ഥലം ഏതാണ്?
ഇമാം ബുഖാരി
ഹദീസ് ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രമാണയോഗ്യമായി പരിഗണിക്കപ്പെടുന്ന ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി. പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളുടെ ഈ ശേഖരം നടത്തിയത് പണ്ഡിതനായ ഇമാം ബുഖാരിയാണ്. മുഹമ്മദുബ്‌നു ഇസ്മാഈലുബ്‌നി ഇബ്രാഹിമുബ്‌നി മുഗീറതുല്‍ ജഅഫി എന്നാണ് ഇമാം ബുഖാരിയുടെ പൂര്‍ണനാമം. ചെറുപ്പത്തില്‍ ഇമാം ബുഖാരിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നെങ്കിലും പിന്നീട് തിരിച്ചുകിട്ടി. അതിനായി ഉമ്മ ധാരാളമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന് ഗ്രന്ഥങ്ങളില്‍ കാണാം.
ഹിജ്‌റ 194 ലാണ് ഇമാം ബുഖാരി ജനിച്ചത്. പത്ത് വയസായപ്പോള്‍ തന്നെ ഹദീസ് പഠിക്കുവാനും മനഃപാഠമാക്കുവാനും ആരംഭിച്ചുവെന്ന് ഇമാം ബുഖാരി തന്നെ വ്യക്തമാക്കിയതായി കാണാം. ഇമാം ബുഖാരിയുടെ 16 വർഷത്തിലേറെ നീണ്ട പഠനമാണ് സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥം. ആറ് ലക്ഷം ഹദീസുകള്‍ പരിശോധിച്ച് അവയില്‍ നിന്ന് ഏറ്റം പ്രധാനപ്പെട്ടവ തിരഞ്ഞെടുത്തതാണിത്. 7397 ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം.
Keywords: Quiz, Ramadan, Religion, Islam, Muslim, Imam Al-Bukhari, Prophet, Hadees, Pray, Where was Imam Al-Bukhari born?
< !- START disable copy paste -->