city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Night Journey | റമദാന്‍ വസന്തം - 2024: അറിവ് 13

(KasargodVartha) അറിവ് 13 (24.03.2024): മുഹമ്മദ് നബിയുടെ 'ഇസ്റാഅ് - മിഅ്റാജ്' യാത്രയില്‍ ആദ്യമെത്തിയ സ്ഥലം?

ഇസ്റാഉം മിഅ്റാജും

മുഹമ്മദ് നബിയുടെ മക്കാ ജീവിതത്തിന്റെ ഒടുവില്‍ സംഭവിച്ച അത്യത്ഭുത സംഭവമാണ് ഇസ്റാഉം മിഅ്റാജും. ഒരു രാത്രിയില്‍ മക്കയില്‍ നിന്നും മൈലുകൾക്ക് അപ്പുറമുള്ള ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസിലേക്കും അവിടെ നിന്ന് ഏഴ് ആകാശങ്ങള്‍ക്കപ്പുറമുള്ള സിദ്‌റത്തുല്‍ മുന്‍തഹ വരെയും അല്ലാഹു മുഹമ്മദ് നബിയെ കൊണ്ടുപോവുകയും അത്ഭുതക്കാഴ്ചകള്‍ കാണിച്ചു കൊടുക്കുകയും ചെയ്ത സംഭവമാണിത്.

Night Journey | റമദാന്‍ വസന്തം - 2024: അറിവ് 13

മസ്ജിദുല്‍ ഹറമില്‍ നിന്ന് ബൈത്തുല്‍ മുഖദ്ദസ് വരെയുള്ള യാത്രയാണ് ഇസ്റാഅ്. അവിടെ നിന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടി അല്ലാഹ്‌ നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണമാണ് മിഅ്റാജ്. യാത്രക്കൊടുവില്‍ അല്ലാഹുവുമായി നബി പ്രത്യേക വിധത്തില്‍ സംഭാഷണവും നടത്തി.

ആ സംഭാഷണത്തിൽ ലഭ്യമായതാണ് അഞ്ച് നേരത്തെ നിസ്‌കാരം. സംരക്ഷകനായിരുന്ന അബൂത്വാലിബിന്റെയും ഭാര്യ ഖദീജയുടെയും മരണം നബിയെ വല്ലാതെ പ്രയാസപ്പെടുത്തിയ സമയത്ത് അല്ലാഹ് നല്‍കിയ വലിയ ഒരു ആശ്വാസവുമായിരുന്നു ഇസ്‌റാഉം മിഅറാജും.

Night Journey | റമദാന്‍ വസന്തം - 2024: അറിവ് 13

Keywords: Quiz, Ramadan, Religion, Islam, Muslim, Night Journey, Prophet, Masjid-Al-Haram, Pray, Makkah, Where Prophet first arrived on his night journey.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia