Zamzam | റമദാന്‍ വസന്തം - 2024: അറിവ് 12
Mar 23, 2024, 16:00 IST
(KasargodVartha) അറിവ് 12 (23.03.2024): 'സംസം' ആരുടെ കാലിന് അടിയിൽ നിന്ന് ഉറവയെടുത്ത വെള്ളമാണ്?
സംസം വെള്ളം
ഇസ്‌ലാമിൽ പ്രത്യേക പരിഗണന നൽകപ്പെട്ട, പരിശുദ്ധവും അനുഗ്രഹീതവുമായ വെള്ളമാണ് സംസം. മുസ്‌ലിംകളുടെ വിശുദ്ധ നഗരിയായ മക്കയിലെ കഅ്ബയില്‍ നിന്ന് 20 മീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന കിണറിലെ വെള്ളമാണ് സംസം. കഅ്ബയോട് ചേർന്നുള്ള മഹത്തരമായ ദൃഷ്ടാന്തങ്ങളിലൊന്നായാണ് ഇത് പരിഗണിക്കപ്പെടുന്നത്. സംസം കിണര്‍ 30.5 മീറ്റര്‍ ആഴത്തിലാണ്. ആന്തരിക വ്യാസം 1.08 മുതല്‍ 2.66 മീറ്റര്‍ വരെയും.
ജലശാസ്ത്രപരമായി വിശുദ്ധ നഗരമായ മക്കയിലൂടെ പോകുന്ന വാദി ഇബ്റാഹീമിനുള്ളിലാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. പണ്ട് കാലത്ത് ഹജ്ജിനും ഉംറക്കും പോയവര്‍ക്ക് നേരിട്ട് വെള്ളം കോരിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ പ്രത്യക്ഷത്തിലായിരുന്നു സംസം കിണറുണ്ടായിരുന്നത്. എന്നാല്‍ മസ്‌ജിദ് വികസിപ്പിച്ചതോടെ കിണറിനു മുകളില്‍ രണ്ടു നിലകള്‍ നിര്‍മിച്ചു. അതിനാല്‍ ഇപ്പോള്‍ സംസം കിണര്‍ നേരിട്ട് കാണാന്‍ സാധ്യമല്ല. ആധുനിക ശാസ്ത്രം ഇതിന്‍റെ പ്രത്യേകതകളെ കുറിച്ച് ധാരാളം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.