city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Oatmeal | ഓട്‌സ് ദിവസവും കഴിക്കൂ; ഫൈബറിന്റെ കലവറയായ ഈ ഭക്ഷണം കഴിക്കുന്നതുവഴി ലഭിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങള്‍; അറിയാം വിശദമായി

കൊച്ചി: (KasaragodVartha) ഓട്‌സ് ദിവസവും കഴിക്കൂ, ഫൈബറിന്റെ കലവറയായ ഈ ഭക്ഷണം കഴിക്കുന്നതുവഴി ലഭിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങള്‍. കലോറി കുറവാണെങ്കിലും ഏത് പ്രായക്കാര്‍ക്കും രോഗികള്‍ക്കും ആരോഗ്യകാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്സ്. പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഓട്സ് സഹായിക്കും. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഓട്‌സ് മുടിയുടെ ആരോഗ്യത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നു. ഓട്സില്‍ കൂടുതല്‍ എനര്‍ജി ലഭിക്കുന്നതിനുള്ള കഴിവുണ്ട്. ഇതില്‍ നാരുകളുടെ അളവ് വളരെ കൂടുതലാണ്. മാത്രമല്ല, ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. മിനറല്‍സ്, വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യം നല്‍കുന്നതിന് ഓട്സ് എങ്ങനെ കഴിക്കാം എന്ന് നോക്കാം.

Oatmeal | ഓട്‌സ് ദിവസവും കഴിക്കൂ; ഫൈബറിന്റെ കലവറയായ ഈ ഭക്ഷണം കഴിക്കുന്നതുവഴി ലഭിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങള്‍; അറിയാം വിശദമായി


മധുരം ചേര്‍ക്കേണ്ട


ഒരിക്കലും മധുരം ചേര്‍ത്ത് ഓട്സ് കഴിക്കാന്‍ ശ്രമിക്കരുത്. മധുരം വേണം എന്ന് തോന്നുന്നുവെങ്കില്‍ ഓട്സ് തയാറാക്കുമ്പോള്‍ അല്‍പം തേന്‍ ചേര്‍ത്താല്‍ മതി. നല്ല ആരോഗ്യത്തിനായാണ് ഓട്സ് കഴിക്കുന്നത്. എന്നാല്‍ അതില്‍ മധുരം ചേര്‍ക്കുമ്പോള്‍ ഓട്സിന്റെ ആരോഗ്യ ഗുണം നശിക്കുകയാണ് ചെയ്യുന്നത്. മധുരം ചേര്‍ക്കാതെ ഓട്സ് കഴിക്കുന്നത് വഴി മാത്രമേ ആരോഗ്യം വര്‍ധിപ്പിക്കുകയുള്ളൂ. പഞ്ചസാരക്ക് പകരം തേന്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.

ഫ്ളേവറുകള്‍ ചേര്‍ക്കരുത്

ചിലര്‍ ഫ്ളേവറുകള്‍ ചേര്‍ത്ത് ഓട്സ് കഴിക്കാറുണ്ട്. എന്നാല്‍ ഇതുവഴി ഒരുതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ലഭിക്കുകയില്ല. എന്നാല്‍ കടയില്‍ നിന്നും വാങ്ങിക്കുന്ന ഓട്സില്‍ പല വിധത്തിലുള്ള ഫ്ളേവറുകള്‍ ചേര്‍ക്കാറുണ്ട്. അതുകൊണ്ടുതന്നെ കലോറി കൂടുതല്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓട്സ് മാത്രമായി കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതില്‍ നിന്നും ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു, മറിച്ചായാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

സിറപ്പുകള്‍ ചേര്‍ക്കുന്നത് നല്ലതല്ല


പലരും ഓട്സിന് രുചി കൂട്ടുന്നതിനായി സിറപ്പുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഒന്നാമതായി തടി വര്‍ധിപ്പിക്കുന്നു. സിറപ്പ് കൂടാതെ പലരും പീനട്ട് ബട്ടറും ഇതില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇതില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ദോഷകരമാകുന്നതിനാല്‍ ഒരു കാരണവശാലും ഓട്സില്‍ സിറപ്പ്, പീനട്ട് ബട്ടര്‍ ഇവ ചേര്‍ക്കാന്‍ പാടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വെറും വെള്ളത്തില്‍ പാല്‍ മിക്സ് ചെയ്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഏത്തപ്പഴം ചേര്‍ക്കുന്നതും നല്ലതാണ്.

ഓട്സിനോടൊപ്പം മറ്റ് ഭക്ഷണങ്ങളും കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കഴിക്കുകയാണെങ്കില്‍ കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ മാത്രമേ കഴിക്കാന്‍ ശ്രമിക്കാവൂ. അല്ലെങ്കില്‍ തടി വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുഴുങ്ങിയ മുട്ടയുടെ വെള്ള, ഏത്തപ്പഴം എന്നിവ വേണമെങ്കില്‍ ഓട്സിനോടൊപ്പം കഴിക്കാവുന്നതാണ്. ഇതിന് കലോറി വളരെ കുറവാണെന്ന് മാത്രമല്ല ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങളും നല്‍കുന്നു.

പഴങ്ങള്‍ ചേര്‍ത്തും ഓട്സ് കഴിക്കാവുന്നതാണ്. ഇത് പ്രധാന ഭക്ഷണമായി കഴിക്കുന്നവര്‍ക്ക് പല വിധത്തില്‍ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും ഓട്സ് പ്രധാന ഭക്ഷണമാക്കി കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.

ഓട്സ് സ്മൂത്തി

ഓട്സ് സ്മൂത്തി കഴിക്കുന്നത് വഴി ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നു. ഓട്സ് സ്മൂത്തി പഴങ്ങളും തേനും മിക്സ് ചെയ്ത് കഴിക്കുന്നത് നല്ലതാണ്. ഇത് വഴി തടി കുറയുകയും കൊളസ്ട്രോള്‍ കുറയുകയും ചെയ്യുന്നു. മാത്രമല്ല, പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ഓട്സ് പുലാവ്

ഓട്സ് പുലാവും തയാറാക്കാവുന്നതാണ്. ഓട്സ് കൊണ്ട് എണ്ണയും മെഴുക്കും ഇല്ലാതെ ആരോഗ്യകരമായ രീതിയില്‍ പുലാവ് തയാറാക്കാം. ഇത് കൊളസ്ട്രോള്‍ കുറക്കുന്നതിനും കുടവയര്‍ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

Keywords: When It Comes to Oatmeal, This Is the Healthiest Way to Eat It, Kochi, News, Oatmeal, Health Tips, Health, Doctors, Warning, Beauty, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia